പെട്രോള്‍ വിലയില്‍ മാറ്റമില്ല... ഡീസല്‍ വിലയില്‍ കുറവ്
പെട്രോളിന്റെ വിലയില്‍ ഇന്ന് മാറ്റമില്ലയെങ്കിലും ഡീസലിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 71.99 രൂപയും ഡീസലിന്റെ വില 0.06 പൈസ കുറഞ്ഞ് 65.43 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 77.65 രൂപയും ഡീസലിന്റെ വില 0.06 പൈസ കുറഞ്ഞ് 68.60 രൂപയുമാണ്. പെട്രോളിന് തിരുവനന്തപുരത്ത് 75.34 രൂപയും ഡീസലിന് 70.42 രൂപയുമാണ്
https://www.facebook.com/Malayalivartha