Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനത്ത മഴയും വെളളപ്പൊക്കവും; കാര്‍ഷികമേഖല വന്‍പ്രതിസന്ധിയിലേയ്ക്ക്

13 AUGUST 2019 03:55 PM IST
മലയാളി വാര്‍ത്ത

കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച കനത്ത മഴയും പ്രകൃതിക്ഷോഭവും കാര്‍ഷികമേഖല വീണ്ടും വറുതിയുടെ ദിനങ്ങളിലേക്കാണ് നീങ്ങുന്നത്. പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പ് പോലുമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷി ഇനി വീണ്ടും ഒന്നേന്ന് തുടങ്ങണമെന്ന സ്ഥിതിയിലാണ് പലരും. നഷ്ടപ്പെട്ട കൃഷിയിടങ്ങള്‍ വീണ്ടും ഒരുക്കാന്‍ അതിന്റേതായ സമയം വേണ്ടിവരും. മഴ തുടരുന്നതും മണ്ണിടിച്ചിലും എല്ലാം കര്‍ഷകരെ നട്ടം തിരിക്കുന്നു. 

കനത്ത മഴയില്‍ പല തോട്ടങ്ങളിലേയും കുരുമുളക് കൊടികളില്‍നിന്ന് തിരികള്‍ ഒന്നൊന്നായി അടര്‍ന്നുവീഴുന്നു. ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ കൊടികളില്‍നിന്ന് മണികള്‍ നിലംപൊത്തിയത് രണ്ടു ദിവസത്തെ കൊടും മഴയിലാണ്. കഴിഞ്ഞ സീസണിലും പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം 50 ശതമാനം കുറഞ്ഞിരുന്നു. ഇക്കുറി ആ വിടവ് നികത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഉത്പാദകര്‍. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കൃഷിനാശം എത്രയെന്ന് വിലയിരുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. 



ഒരു വശത്ത് ഏലം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കി ഉത്പാദകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുമ്പോള്‍ വീണ്ടും കൃഷി നാശം സംഭവിക്കുമോയെന്ന ഭീതിയിലാണ് ഉത്പാദകര്‍. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ വന്‍ കൃഷിനാശം സംഭവിച്ച ശേഷം വന്‍ മുതല്‍മുടക്കി വീണ്ടും കൃഷിയിറക്കിയവര്‍ മഴയുടെ രൗദ്രഭാവം കണ്ട് പകച്ചു നില്‍ക്കുകയാണ്. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ഏലം കര്‍ഷകര്‍. തോട്ടങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോലും പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല.

റബര്‍ ടാപ്പിംഗ് തടസ്സപ്പെട്ടതോടെ മാസമധ്യം പുതിയ ഷീറ്റ് ഇറക്കാനുള്ള ഉത്പാദകരുടെ മോഹവും ഇതിനിടെ പൊലിഞ്ഞു. പുതിയ സാഹചര്യത്തില്‍ ഉയര്‍ന്ന അളവില്‍ ഷീറ്റ് വിപണികളില്‍ എത്താന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ട സ്ഥിതിയിലേക്കാണ് കാലാവസ്ഥ നീങ്ങുന്നത്. മഴ കനത്തതോടെ ചരക്ക് ക്ഷാമം രൂക്ഷമായതിനിടയില്‍ ആഭ്യന്തര അവധി നിരക്കുകള്‍ ആറ് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് തിരിച്ചുവരവിന് ശ്രമം തുടങ്ങി. 

ചെറുകിട വിപണികളില്‍ കൊപ്ര നീക്കം കുറഞ്ഞതോടെ മില്ലുകാര്‍ വില ഉയര്‍ത്തി ചരക്ക് സംഭരണത്തിന് നടത്തിയ നീക്കങ്ങള്‍ വെളിച്ചെണ്ണയുടെ മുന്നേറ്റം സുഖമമാക്കി. ബക്രീദ് ഡിമാന്‍ഡും ഒത്തുചേര്‍ന്നതോടെ എണ്ണവില ഉയര്‍ന്നു. 

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കര്‍ഷകര്‍ നല്കുന്ന സംഭാവനകള്‍ മാനിച്ച് കൃഷിയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്. അത്തരം ഒരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (3 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

Malayali Vartha Recommends