സമ്മാനങ്ങള്‍ കൈപ്പറ്റാന്‍ ആളില്ലാത്തതിനാല്‍ സര്‍ക്കാരിന് ലോട്ടറി അടിച്ചത് 220.99 കോടി രൂപ
സംസ്ഥാന സര്‍ക്കാരിന്റെ കേരള ലോട്ടറിയില്‍ സമ്മാനമടിച്ചിട്ടും കൈപ്പറ്റാന്‍ ആളില്ലാത്തതിനാല്‍ സര്‍ക്കാരിന് ലഭിച്ചത് 220.99 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2017 - 18 ല്‍ ഇത് 151 കോടി 3 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരള ലോട്ടറിയില്‍ നിന്ന് സര്‍ക്കാര്‍ നേടിയ അറ്റാദായം 1695.5 കോടി രൂപയാണ്. സമ്മാനവും ഏജന്റുമാരുടെ കമ്മിഷനും നല്‍കിക്കഴിഞ്ഞാണിത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967 - 68 കാലഘട്ടത്തില്‍ 14 ലക്ഷം രൂപ മാത്രമായിരുന്നു അറ്റാദായം. ഓരോ വര്‍ഷവും ഈ തുകയില്‍ വര്ദ്ധനവുണ്ടായിരിക്കുന്നതായാണ് കണക്ക്.
https://www.facebook.com/Malayalivartha