സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്... പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയും വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പെട്രോളിന് 75.281 രൂപയും ഡീസലിന് 70.137 രൂപയുമാണ്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ മാസം ഇന്ധനവിലയില്‍ വന്‍ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു.
ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.28 രൂപയിലും ഡീസല്‍ ലിറ്ററിന് 70.14 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 73.97 രൂപയിലും ഡീസല്‍ 68.81 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.29 രൂപയും ഡീസല്‍ ലിറ്ററിന് 69.13 രൂപയുമാണ് ഇന്നത്തെ നിരക്ക്.
https://www.facebook.com/Malayalivartha