സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍.... ഓണവും വിവാഹ സീസണും വരുന്നതോടെ നെഞ്ചിടിപ്പോടെ സാധാരണക്കാര്‍
സ്വര്‍ണവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തി. 28320 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3540 രൂപയായി ഉയര്‍ന്നു. ഇനിയും വില ഉയരുമെന്നാണ് സൂചന. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ വില ഉയരാനുള്ള ഒരു കാരണം. ഡോളറിനെതിരെ 72 എന്നതാണ് രൂപയുടെ മൂല്യം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
സ്വര്‍ണവില ഉയരുന്നത് സാധാരണക്കാരുടെ നെഞ്ചിപ്പ് കൂട്ടുന്നുണ്ട്. ഓണവും വിവാഹ സീസണും വരുന്നതോടെ ആവശ്യക്കാര്‍ ഏറുന്നതാണ് പൊതുവെയുള്ള കാഴ്ച. എന്നാല്‍ വില അതിവേഗം ഉയരുന്നത് ആവശ്യക്കാരെ പിന്നോട്ടടിക്കുമെന്ന് കരുതുന്നു. ആഗോള ഓഹരി വിപണിയില്‍ സ്ഥിരതയില്ലാത്തതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകൃഷ്ടരാകുന്ന പ്രവണത തുടരുന്നുണ്ട്. നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. അതിന് പുറമെ ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞതും തിരിച്ചടിയായി.
രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇടിയുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 22000 രൂപയായിരുന്നു സ്വര്‍ണവില.
https://www.facebook.com/Malayalivartha