വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രമുഖ കമ്പനികള്‍ ബാത്ത് സോപ്പുകളുടെ വിലകുറക്കുന്നു
കടുത്ത മത്സരവും സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയില്‍ കഴിഞ്ഞമാസം ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വിലകുറച്ചു. ലക്സ്, ലൈഫ്ബോയ് സോപ്പുകളുടെ വിലയില്‍ നാലുശതമാനം മുതല്‍ ആറുശതമാനം വരെയാണ് കുറഞ്ഞത്്. ഫാമിലി പായ്ക്കുകളുടെ വിലയില്‍ 20 മുതല്‍ 30 ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്.
പേഴ്സണല്‍ കെയര്‍ വിപണിയില്‍ ഏറ്റവും വില്പനയുള്ള ഉത്പന്നമാണ് ബാത്ത് സോപ്പ്. 20,960 കോടിയുടെ ബാത്ത് സോപ്പ് വിപണിയില്‍ ലൈഫ്ബോയ്, ലക്സ് സോപ്പുകളാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്. ഇതില്‍ തന്നെ ലൈഫബോയ് ആണ് ഒന്നാംസ്ഥാനത്ത്. ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഐ ടി സി തുടങ്ങിയ കമ്പനികളില്‍ നിന്നാണ് കടുത്ത മത്സരം നേരിടുന്നത്.
https://www.facebook.com/Malayalivartha