ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി നാളെ
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നാളെ. തീയതി നീട്ടിനല്‍കില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ബോര്‍ഡ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഓഗസ്റ്റ് 31 ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. നേരത്തെ ജൂലായ് 31 ആയിരുന്നു തിയതി. നികുതി ദായകര്‍ക്ക് ഫോം 16 ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് അന്ന് ഒരുമാസത്തെ സമയംകൂടി നീട്ടിനല്‍കിയത്.
https://www.facebook.com/Malayalivartha