സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 28,440 രൂപ

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന്് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഴ്ചയുടെ അവസാനം തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്.
https://www.facebook.com/Malayalivartha






















