ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 200 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 181 ഓഹരികള്‍ നഷ്ടത്തിലുമാണ്.സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 10871ലുമാണ് വ്യാപാരം തുടങ്ങിയത്.
ഐഒസി, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യന്‍ ഹോട്ടല്‍സ്, എച്ച്പിസിഎല്‍, ഗ്രാഫൈറ്റ് ഇന്ത്യ, ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യുപിഎല്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha