പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്...

പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.27 പൈസ കൂടി 73.62 രൂപയും ഡീസലിന്റെ വില 0.21 പൈസ കൂടി 66.74 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.27 പൈസ കൂടി 79.29 രൂപയും ഡീസലിന്റെ വില 0.22 പൈസ കൂടി 70.01 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 77.03 രൂപയും ഡീസല്‍ വില 71.82 രൂപയുമാണ്.
" f
https://www.facebook.com/Malayalivartha























