ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടരുന്നു... ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു

ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 2.07 രൂപയും ഡീസലിന് 1.73 രൂപയും വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.33 രൂപയും ഡീസലിന് 72.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 75.99 രൂപയും ഡീസലിന് 70.66 രൂപയുമാണ്.
https://www.facebook.com/Malayalivartha























