രാജ്യത്ത് വീണ്ടും ഇന്ധനവില കുതിക്കുന്നു... തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില ഉയര്‍ന്നു

രാജ്യത്ത് വീണ്ടും ഇന്ധനവില കുതിക്കുന്നു. തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വിലവര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 22 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 81 പൈസയുമായി ഉയര്‍ന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 57 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 72 രൂപ 18 പൈസയുമായി ഉയര്‍ന്നപ്പോള്‍ കോഴിക്കോട് ഒരു പെട്രോളിന്റൈ വില 76 രൂപ 55 പൈസയും ഡീസല്‍ വില 71 രൂപ 14 പൈസയുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് രണ്ടു രൂപ 12 പൈസയുമാണ് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha























