ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 38842ലും നിഫ്റ്റി 11511ലുമാണ് വ്യാപാരം

ബുധനാഴ്ച സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 255 പോയന്റ് നഷ്ടത്തോടെയാണ്. നിഫ്റ്റിയാകട്ടെ 76 പോയന്റ് താഴുകയും ചെയ്തു. സെന്‍സെക്‌സ് 38842ലും നിഫ്റ്റി 11511ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 645 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ്.
പവര്‍ഗ്രിഡ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, വിപ്രോ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha























