ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം...സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 38,740ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 11491ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 38,740ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 11491ലുമെത്തി. ബിഎസ്ഇയിലെ 413 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, എഫ്എംസിജി, ഊര്‍ജം, ഐടി, ഇന്‍ഫ്ര, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.
മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്ത്യബുള്‍സ് ഹൗസിങ്, എംആന്റ്എം, സിപ്ല, ഐഒസി, ഒഎന്‍ജിസി, ബിപിസിഎല്‍ തുങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha























