സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ബുധനാഴ്ച ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തുടര്‍ച്ചയായ എട്ടു ദിവസം സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചിരുന്നു.
എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് 2.12 രൂപയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയില്‍ 1.66 രൂപയും വര്‍ധിച്ചു. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.27 രൂപയും ഡീസലിന് 70.87 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77.62 രൂപയും, 72.24 രൂപ എന്നീ ക്രമത്തിലാണ്.
"
https://www.facebook.com/Malayalivartha























