ഇന്ധനവിലയില്‍ മാറ്റമില്ല...പെട്രോള്‍ വില 77.77 രൂപയും ഡീസല്‍ വില 72.35 രൂപയും

ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. നീണ്ട കുതിപ്പിന് ശേഷം ഇന്നലത്തെ വില തന്നെ ഇന്നും തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.34 രൂപയും ഡീസലിന്റെ വില 67.24 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 80.00 രൂപയും ഡീസലിന്റെ വില 70.55 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 77.77 രൂപയും ഡീസല്‍ വില 72.35 രൂപയുമാണ്.
https://www.facebook.com/Malayalivartha























