ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും വര്‍ധിച്ചു

രാജ്യത്ത് ഇന്ധന വില മുകളിലേക്ക് കുതിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി. ഡീസലിന് 70.75 രൂപയാണ് ലിറ്ററിനു വില. സൗദിയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ രാജ്യാന്തര വില കുതിച്ചുയര്‍ന്നതാണ് പുതിയ പ്രതിഭാസത്തിനു കാരണം.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80.21 രൂപയാണ് മുംബൈയിലെ ഇന്നത്തെ വില.
https://www.facebook.com/Malayalivartha























