ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 80 പോയന്റ് ഉയര്‍ന്ന് 37612ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 11139ലുമാണ് വ്യാപാരം

നഷ്ടത്തിന്റെ ദിനങ്ങള്‍ക്കും അവധികള്‍ക്കും ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 80 പോയന്റ് ഉയര്‍ന്ന് 37612ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 11139ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 612 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 496 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികള്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും കനത്ത സമ്മര്‍ദത്തിലാണ്.
യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എംആന്റ്എം, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha























