Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

കോവിഡ് ആഘാതത്തില്‍ നിന്ന് വ്യവസായ മേഖലയെ കരകയറ്റാന്‍ വന്‍കിട പദ്ധതികള്‍... ഇന്ത്യയിലെത്തുന്ന കമ്പനികളെ കാത്തിരിക്കുന്നത് 1,70,000 കോടിയുടെ പദ്ധതി

12 SEPTEMBER 2020 03:41 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞിരിക്കയാണ് ..
ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം ഇടിവാണ് ജിഡിപിയില്‍ സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ജിഡിപി 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജി20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇത്രയും രൂക്ഷമായ പ്രത്യാഘാതം സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചത്. ലോക്ക്ഡൗണ്‍ വന്നതോടെ ഡിമാന്റും സപ്ലൈയും ഒരുപോലെ ഇടിഞ്ഞു. രാജ്യം സ്തംഭിച്ചതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ പ്രതിഫലനമുണ്ടായി.

രാജ്യത്ത് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വിവിധ കമ്പനികളെ ആകര്‍ഷിക്കുന്നതിനായി മാത്രം 23 ബില്യണ്‍ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിക്കുന്നത്

സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഏതു വിധേനയും സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
ഇതിനായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി പാപ്പരത്ത നിയമങ്ങളില്‍ ഇളവ് നല്‍കുകയും കോര്‍പറേറ്റ് നികുതി ഏഷ്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട് .

സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാന്‍ വൻകിട കമ്പനികളിൽ നിന്ന് നിക്ഷേപം ആകര്‍ഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. ......

ഓട്ടോമൊബൈല്‍, സോളാര്‍ പാനല്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, തുണിവ്യവസായം, ഭക്ഷ്യ സംസ്‌കരണം, മരുന്ന് നിര്‍മാണം തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കാകും ആനുകൂല്യങ്ങള്‍ എത്തുക..

ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ കൊണ്ടുവന്ന പിഎല്‍ഐ ആനുകൂല്യ പദ്ധതിക്കു കീഴില്‍ തന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായെത്തും. പദ്ധതി പ്രഖ്യാപിച്ച ഉടനെ സാംസംഗ്, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നീ കമ്പനികള്‍ രാജ്യത്ത് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് മൊബീല്‍ ഫോണ്‍ നിര്‍മാണ ഫാക്റ്ററികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുന്ന സൗരോര്‍ജം, ഇലക്ട്രോണിക്സ് മേഖലകളെ മുന്‍ നിര്‍ത്തിയുള്ള പദ്ധതി രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മുമ്പ് ചൈനയില്‍ നിന്നും വന്‍ തോതില്‍ ഇറക്കുമതി ചെയ്തിരുന്ന ഫര്‍ണീച്ചര്‍, പ്ലാസ്റ്റിക്, കളിപ്പാട്ടം, വില കുറഞ്ഞ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് തുടങ്ങി ഇപ്പോള്‍ ചൈനയില്‍ നിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വൈകാതെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.. ഇത്തരത്തില്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ശക്തി പകരാൻ കഴിയുമെന്നാണ് വിലയിരുത്തൽ

സാംസംഗ്, ആപ്പിള്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ രാജ്യത്തെ മൊബൈല്‍ നിര്‍മാണ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിനോകം തന്നെ വാഗ്ദാനംചെയ്തിട്ടുണ്ട്. രാജ്യത്ത് സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം തന്നെ ഇത്തരത്തില്‍ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വര്‍ധിച്ചുവരുന്ന കോവിഡ് വ്യാപനവും പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാകുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമാകുന്നുണ്ട്. എന്നിരുന്നാലും 2021 – 22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജിഡിപി തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസമാണ് പൊതുവെ ഉള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (1 hour ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (2 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (4 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (4 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (4 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (4 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (4 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (4 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (5 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (5 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (5 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (6 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (7 hours ago)

Malayali Vartha Recommends