Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പാര്‍ശ്വവത്‌കൃത ജനവിഭാഗം പ്രശ്‌നങ്ങളും പ്രതിവിധികളും

22 NOVEMBER 2012 04:40 AM IST
കെ.എം. മാണി

 ഇന്ത്യയില്‍ കോടിക്കണക്കിനു ജനങ്ങള്‍ ഇന്നും ദാരിദ്ര്യ രേഖയ്‌ക്കു താഴെയാണ്‌. ദാരിദ്ര്യ നിര്‍മാര്‍ജനവും പാര്‍ശ്വവത്‌കൃത സുരക്ഷയും ലക്ഷ്യമാക്കി ബൃഹത്തായ പദ്ധതികള്‍ക്കു കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ രൂപം നല്‌കണം. ഇത്തരം പദ്ധതികള്‍ക്കായി 12-ാം പദ്ധതി കാലത്തു വന്‍തുക മാറ്റിവയ്‌ക്കുവാന്‍ ഗവണ്‍മെന്റ്‌ തയ്യാറാകണം. ഭൂരഹിതര്‍ക്കും വീടില്ലാത്തവര്‍ക്കും സമയ ബന്ധിതമായി ഭൂമിയും വീടും നല്‌കുന്ന പദ്ധതികള്‍ക്കാണ്‌ ഏറ്റവും മുന്തിയ പരിഗണന നല്‌കേണ്ടത്‌. സ്വതന്ത്രമായ ഒരു കമ്പോള വ്യവസ്ഥയും സൃഷ്‌ടിക്കപ്പെടേണ്ടതുണ്ട്‌. എങ്കില്‍ നമ്മുടെ നാട്ടിലെ പാര്‍ശ്വ വത്‌കരിക്കപ്പെട്ട ജനസമൂഹത്തിനു വിപണിയില്‍ ക്രിയാത്മകമായി ഇടപെടാനാകുമെന്നാണ്‌ എന്റെ വിശ്വാസം. ഉദാരവത്‌കരണത്തിന്റെ സാധ്യതകള്‍ ഈ വിധത്തിലും കൂടി തിരിച്ചു വിടേണ്ടതായിട്ടുണ്ട്‌. ലക്ഷക്കണക്കിനു ജനങ്ങള്‍ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന ഒരു രാജ്യമാണ്‌ ഇന്നും ഇന്ത്യ. ഭക്ഷ്യസബ്‌സിഡിയാണു പാര്‍ശ്വവത്‌കൃത ജനവിഭാഗക്ഷേമത്തിന്‌ ഇന്നു ഗവണ്‍മെന്റു സ്വീകരിക്കേണ്ട നടപടി. യാത്രാച്ചിലവു ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്‌ ഇന്ധന സബ്‌സിഡിയും വര്‍ധിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

രാജ്യത്തെ ബാങ്കുകളില്‍ നിന്നും ധനകാര്യവിദഗ്‌ധരില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അവയെല്ലാം അവഗണിച്ചു യു.പി.എ. സര്‍ക്കാര്‍ 65000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളി. സമൂഹത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട 36.8 മില്ല്യണ്‍ കര്‍ഷക കുടുംബങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിനു കൈത്താങ്ങാകുവാന്‍ ഈ നടപടി മൂലം സാധിച്ചു. ജീവിത ക്ലേശങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടികളും മൂലം നട്ടം തിരിഞ്ഞിരുന്നവരും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുമായ ഇന്ത്യയിലെ ജനസമൂഹത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമായിരുന്നു അത്‌.
വികസിത രാജ്യമെന്നോ അവികസിത രാജ്യമെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടും ഇന്നും നിലനില്‌ക്കുന്ന ഒരു യഥാര്‍ത്ഥ്യമാണു പാര്‍ശ്വവത്‌കൃത ജനവിഭാഗം. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ - അറിവു നേടാനും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തവര്‍ - ആരോഗ്യ സുരക്ഷാപദ്ധതിയുടെയും മറ്റും സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാത്തതു കൊണ്ടു സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ എന്നീ വിഭാഗത്തില്‍പെടുന്നവരെയാണു പാര്‍ശ്വവത്‌കൃത ജനവിഭാഗം അഥവാ ദരിദ്ര ജനവിഭാഗം എന്ന പദം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ . അതുപോലെ തന്നെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‌ക്കുന്ന, സമൂഹത്തില്‍ പിന്തള്ളപ്പെട്ട ഏറ്റവും അടിത്തട്ടിലുള്ള പാവപ്പെട്ടവര്‍ മുന്നോക്ക സമുദായത്തില്‍ ആണെങ്കില്‍ പോലും പിന്നോക്ക സമുദായ അംഗങ്ങളെപ്പോലെ തന്നെ അവശതയും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന വിഭാഗങ്ങള്‍ എന്നിവരെയും പാര്‍ശ്വവത്‌കൃത ജനവിഭാഗം അഥവാ ദരിദ്ര ജനവിഭാഗം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നുണ്ട്‌.
മേല്‌പറഞ്ഞ ജനവിഭാഗത്തെയാണു പ്രധാനമായും ബി.പി.എല്‍ (ദാരിദ്ര്യ രേഖയ്‌ക്കു താഴെയുള്ള ജനവിഭാഗം) എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഒരാള്‍ക്ക്‌ എത്ര കലോറി ഊര്‍ജം ലഭ്യമാണ്‌ എന്നതിനെ അടിസ്ഥാനമാക്കിയാണിത്‌. ഗ്രാമീണ മേഖലയില്‍ ഒരു ദിവസം 2400 കലോറി ഊര്‍ജവും നഗര പ്രദേശങ്ങളില്‍ 2100 കലോറി ഊര്‍ജവുമാണ്‌ ഒരാള്‍ക്കുലഭിക്കേണ്ടത്‌. മേല്‌പറഞ്ഞ കലോറിയുടെ ലഭ്യതയും തോതമനുസരിച്ചാണ്‌ ഇന്ത്യയില്‍ ദാരിദ്ര്യ രേഖ (പോവേര്‍ട്ടി ലൈന്‍) നിശ്ചയിച്ചിട്ടുള്ളത്‌. ഈയടുത്ത കാലത്തു നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്‌.എസ്‌.ഒ) നടത്തിയ സര്‍വ്വേ അനുസരിച്ചു കേരളത്തില്‍ 37.5 ലക്ഷം ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്‌ക്കു താഴെയാണ്‌. ഇത്‌ ഏറെ ഗൗരവമായി നാം കാണേണ്ടിയിരിക്കുന്നു. മാത്രമല്ല, ഗ്രാമ- നഗര പ്രദേശങ്ങള്‍ തമ്മില്‍ വളരെ പ്രകടമായ വ്യതിയാനവും കേരളത്തില്‍ കാണപ്പെടുന്നു. നമ്മുടെ ഗ്രാമീണ ജനങ്ങളില്‍ 13.28% ശതമാനമാണു ദാരിദ്ര്യ രേഖയ്‌ക്കു താഴെയുള്ളവര്‍. എന്നാല്‍, പട്ടണപ്രദേശങ്ങളില്‍ ഇത്‌ 20.2 ശതമാനമാണ്‌. ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളില്‍ നല്ലൊരു വിഭാഗം വില സ്ഥിരതയോ, വരുമാനസ്ഥിരതയോ ലഭ്യമല്ലാത്ത കാര്‍ഷിക മേഖലയെയാണ്‌ ആശ്രയിക്കുന്നത്‌.
പിന്നോക്ക വിഭാഗങ്ങള്‍
പാര്‍ശ്വവത്‌കൃത ജനവിഭാഗങ്ങളുടെ പട്ടികയില്‍ ഏറ്റവും അടിസ്ഥാന വിഭാഗമാണു ദളിതര്‍. ഈ വിഭാഗത്തെ സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ എത്രയും വേഗം കൊണ്ടുവരുവാനുള്ള പദ്ധതികള്‍ക്ക്‌ അടിയന്തിര പ്രാധാന്യം നല്‌കണം. അതിലേക്ക്‌ ആവശ്യമായ തുക യുദ്ധകാലാടിസ്ഥാനത്തില്‍ എന്ന പോലെ വകയിരുത്തണം.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവരാണു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‌ക്കുന്ന ജനവിഭാഗങ്ങള്‍. ഇവരുടെ ഉത്‌ക്കര്‍ഷത്തിനുവേണ്ടി പല നടപടികളും സ്വീകരിക്കുകയുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണ്ണമായും ഫലപ്രാപ്‌തിയിലെത്തിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത്‌ ഒട്ടും അഭിമാനകരമല്ല. പിന്നോക്കവിഭാഗക്കാര്‍ക്കു സംവരണം ചെയ്‌തിട്ടുള്ള ഉദ്യോഗ നിയമനങ്ങള്‍ അവര്‍ക്കു ലഭിച്ചിട്ടില്ല എന്നതു ദുഃഖസത്യമാണ്‌. സര്‍ക്കാര്‍ നിയമനങ്ങളും പൊതുമേഖലാ നിയമനങ്ങളും പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ മുഖേനയും, എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചു വഴിയും നടത്തണമെന്നുള്ളതാണു നിയമ വ്യവസ്ഥ. പക്ഷേ, ഇതിനെയും മറികടന്നുകൊണ്ടു പിന്‍വാതിലിലൂടെ വ്യാപകമായി നടന്നുവരുന്ന വ്യാജവും അനധികൃതവുമായ നിയമനങ്ങള്‍ പിന്നോക്കവിഭാഗക്കാര്‍ക്കു വലിയ നഷ്‌ടമാണു വരുത്തിവച്ചിരിക്കുന്നത്‌. അധാര്‍മികമായ ഇത്തരം നടപടികള്‍ തുടരാന്‍ അനുവദിച്ചു കൂടാ. അത്തരം നിയമനങ്ങള്‍ റദ്ദു ചെയ്യണം. കൂടാതെ, നിര്‍ദിഷ്‌ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തതുകൊണ്ടു മുന്‍കാല ഘട്ടങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കു നഷ്‌ടപ്പെട്ടിട്ടുള്ള സംവരണ തസ്‌തികകള്‍സ്‌പെഷ്യല്‍ റിക്രൂട്ടുമെന്റുകള്‍ വഴി അടിയന്തരമായി നികത്തുവാന്‍ നടപടി സ്വീകരിക്കുകയും വേണം.
കേരളത്തില്‍ പ്രത്യേക സാഹചര്യത്തില്‍ ക്രീമിലെയര്‍ തത്വം നടപ്പിലാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോള്‍ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ സംരക്ഷണത്തിനുവേണ്ടി മുന്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റു കൊണ്ടുവന്ന സംവരണ സംരക്ഷണ നിയമം, നിയമസഭയില്‍ പൈലറ്റു ചെയ്യുവാനുള്ള അവസരം എനിക്കു ലഭിക്കുകയുണ്ടായി എന്നതും ഏറെ ചാരിതാര്‍ത്ഥ്യത്തോടു കൂടി ഞാനോര്‍ക്കുന്നു.
ദളിത്‌ ക്രൈസ്‌തവര്‍
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ആളുകള്‍ ക്രിസ്‌തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ അവര്‍ക്കു പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണവും മറ്റ്‌ ആനുകൂല്യങ്ങളും നിലവില്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്‌. ഏതു മതത്തിലും വിശ്വസിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‌കുന്നുണ്ട്‌. ക്രിസ്‌തു മത വിശ്വാസികളായി എന്ന കാരണത്താല്‍ ഈ വിഭാഗത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥയ്‌ക്കു യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സിക്കുമതവും ബുദ്ധമതവും സ്വീകരിച്ചവര്‍ക്കും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‌കുമ്പോള്‍ ദളിത്‌ ക്രൈസ്‌തവര്‍ക്ക്‌ ഈ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു നീതിക്കു നിരക്കാത്തതാണ്‌. ഇതു മതേതരത്വത്തിന്റെ നിഷേധം കൂടിയാണ്‌.
മതപരിവര്‍ത്തനം ചെയ്‌ത ദളിത്‌ ക്രൈസ്‌തവരെ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന രംഗനാഥമിശ്ര കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്ന്‌ ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച അന്വേഷണത്തിനു മറുപടി നല്‌കാത്ത ആറു സംസ്ഥാനങ്ങളില്‍ ഒന്നു കേരളമാണെന്നതും വിസ്‌മരിച്ചുകൂടാ. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുക്കുന്നതിനു കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാവണം. 2011 ഫെബ്രുവരി 8ന്‌ ഈ വിഷയം ഒരു ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിലൂടെ ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നോക്കക്കാര്‍
മുന്നോക്ക സമുദായത്തില്‍ പിറന്നുപോയെങ്കിലും ഇന്നും സാമ്പത്തിക ദുരിതമനുഭവിക്കുകയും, അവഗണനകള്‍ നേരിടുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തിന്റെ കാര്യം വിസ്‌മരിച്ചുകൂടാ. മുന്നോക്ക സമുദായത്തില്‍ ജനിച്ചു പോയി എന്ന ഒറ്റക്കാരണത്താല്‍ ഇക്കൂട്ടര്‍ക്ക്‌ ഉദ്യോഗ നിയമനരംഗത്തോ, സാമ്പത്തിക ആനുകൂല്യ കാര്യങ്ങളിലോ യാതൊരു പരിഗണനയും ലഭിക്കുകയുണ്ടായിട്ടില്ല.
അഭ്യസ്‌തവിദ്യരായ അസംഖ്യം ചെറുപ്പക്കാര്‍ തത്‌ഫലമായി തൊഴില്‍രഹിതരായി അലയുന്നു. ഭരണഘടനാ ഭേദഗതി വഴി മുന്നോക്ക സമുദായത്തിലെ പാവപ്പെട്ട വിഭാഗത്തിന്‌ ഒരു നിശ്ചിത ശതമാനം ഉദ്യോഗങ്ങള്‍ സംവരണം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. അതുപോലെതന്നെ മറ്റു ക്ഷേമപരിപാടികളും ഇവര്‍ക്കായി ആവിഷ്‌ക്കരിക്കുവാന്‍ ഗവണ്‍മെന്റു മുന്നോട്ടുവരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും  (24 minutes ago)

കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല  (38 minutes ago)

വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍  (2 hours ago)

ഏഴ് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം റദ്ദാക്കി  (2 hours ago)

130 ലധികം വിമാന സർവീസുകൾ റദ്ദാക്കി  (2 hours ago)

പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്  (3 hours ago)

കല്യാണ വീട്ടില്‍ 30 പവന്‍ മോഷണം പോയ സംഭവത്തില്‍ വരന്റെ ബന്ധു പിടിയില്‍  (3 hours ago)

താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല  (3 hours ago)

ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു..  (3 hours ago)

പാക് വെടിവയ്പ്പില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സൈനികന് വീരമൃത്യു  (3 hours ago)

ഇന്ത്യയുടെ അജ്ഞാതന്റെ ഓപ്പറേഷന്‍ ദാവൂദിന് നേരെയുണ്ടാവുമോ..? സുരക്ഷാ കവചമൊരുക്കി ഐഎസ്ഐ  (3 hours ago)

Malayali Vartha Recommends