സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 80 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്
. ഇതോടെ ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായി. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധനയുണ്ടായിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു
പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.
"
https://www.facebook.com/Malayalivartha