സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവ്വാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
കുറച്ചുദിവസത്തെ വര്‍ധനവിനുശേഷം ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി.
മുന്‍ വ്യാപാരദിനത്തില്‍ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയില്‍ കുറവുണ്ടായത്. യുഎസ് ട്രഷറി ആദായത്തിലുണ്ടായവര്‍ധനവും ഡോളര്‍ വീണ്ടും കരുത്തുനേടിയതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,380 രൂപയായും കുറഞ്ഞു.
https://www.facebook.com/Malayalivartha