സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന... പവന് 80 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4460 രൂപയായി. പവന് 80 രൂപ കൂടി 35,680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.
അതേസമയം ഇന്നലെ പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലും വിലവര്‍ധനവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha