സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 260 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ജൂണ്‍ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ ഏറ്റക്കുറിച്ചിലുകള്‍ പ്രകടമായിരുന്നു.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനു പിന്നില്‍.
ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha