സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ വിലയില്‍ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 35920 രൂപയും ഗ്രാമിന് 4490 രൂപയുമാണ് വിപണി വില. കഴിഞ്ഞ ദിവസം പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു.
ജൂലൈയിലെ അവസാന മൂന്നു ദിവസം തുടര്‍ച്ചയായി സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.
30ന് ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു അന്നത്തെ വില.
"
https://www.facebook.com/Malayalivartha