സ്വര്‍ണവിലയില്‍ കുറവ്..... പവന് 80 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഈ മാസം ഇത് നാലാം തവണയാണ് സ്വര്‍ണ വില കുറയുന്നത്. ഇന്ന് 35,680 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഇന്നലേയും സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പവന് 35,840 രൂപയായിരുന്നു ഇന്നലത്തെ വില. ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു.
രണ്ടാം തിയതി വിലയില്‍ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കില്‍ തുടര്‍ന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.
ജൂലൈയിലെ അവസാന മൂന്നു ദിവസം തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും.
ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വര്‍ണവില ജൂലൈയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്.
"
https://www.facebook.com/Malayalivartha