സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 600 രൂപ കുറഞ്ഞു
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു .പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4,385 രൂപയുമായി.
ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവ് രേഖപ്പെടുത്തിയത് . 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.
അമേരിക്കയിലെ ജോബ് ഡാറ്റ ഉയര്‍ന്നതും ഡോളര്‍ കരുത്തുനേടിയതും ട്രഷറി ആദായം വര്‍ധിച്ചതുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത് .ആഗോളതലത്തില്‍ നിക്ഷേപകര്‍ കൂട്ടമായി സ്വര്‍ണം വിറ്റഴിച്ചു.
സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളര്‍ നിലവാരത്തിലെത്തി. ഇനിയും ആഗോളതലത്തില്‍ സ്വര്‍ണം വില്പന സമ്മര്‍ദം നേരിടാനാണ് സാധ്യത.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില രണ്ടുശതമാനത്തിലേറെ താഴ്ന്ന് 46,616 നിലവാരത്തിലേക്ക് പതിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha