സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്....പവന് 400 രൂപയുടെ കുറവ്
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 34,680 രൂപയും ഗ്രാമിന് 4,335 രൂപയുമായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
ഓഗസ്റ്റില്‍ മാത്രം പവന് 1,320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ചയും പവന് 600 രൂപ കുറഞ്ഞ ശേഷമാണ് ഇന്നും വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ പവന് 42,000 രൂപയില്‍ എത്തിയതാണ് ആഭ്യന്തര വിപണിയില്‍ ഇതുവരെയുള്ള റിക്കോര്‍ഡ് വില.
https://www.facebook.com/Malayalivartha