സ്വര്‍ണ വിലയില്‍ മാറ്റമില്ല.... പവന് 34,680 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാല് വ്യാപാര ദിനങ്ങളില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. ഗ്രാമിന് 4,335 രൂപയ്ക്കും പവന് 34,680 രൂപയ്ക്കുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ഓഗസ്റ്റിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,320 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനവും ചൈനീസ് സാമ്പത്തിക മാന്ദ്യവും സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha