സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമാണ് ഇന്നത്തെ നിരക്കുകള്‍. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ദ്ധിച്ചിരുന്നു.
വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയാണ് വര്‍ധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സ്വര്‍ണ വില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്.
കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്.
ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്. നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വര്‍ണത്തിന് അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.
"
https://www.facebook.com/Malayalivartha