Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി


വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുകൻ ഭർത്താവിന് നൽകിയത് മറ്റൊന്ന്!! ഞെട്ടലോടെ നാട്ടുകാർ


നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല്പം കടുത്ത് പോയെന്ന് നാട്ടുകാർ


മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍


ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പിണറായി സർക്കാറിന്റെ നടപടിക്കെതിരെ നിയമയുദ്ധം നടത്തി തിരികെ സ്ഥാനം പിടിച്ച ടി പി സെൻകുമർ ഇനി അഡ്വ. സെൻകുമാർ....ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്

ബെംഗളുരു റൂട്ടുകള്‍ സ്വകാര്യ ബസുകളുടെ കുത്തകയാകുന്നു

30 APRIL 2019 12:07 PM IST
മലയാളി വാര്‍ത്ത

പത്തുലക്ഷത്തോളം മലയാളികളുള്ള ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക്് വരാന്‍ നല്ലൊരു ശതമാനവും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഉത്സവകാലങ്ങളില്‍ കടുത്ത ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. യാത്രക്കാരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് തോന്നുംവിധമാണ് നിരക്ക്. ആയിരക്കണക്കിന് മലയാളികള്‍ ഒന്നിച്ച് നാട്ടില്‍ പോകുന്ന ഈ സമയത്ത് സ്വകാര്യ ബസുകളില്‍ എറണാകുളത്തേക്ക് 4000 രൂപയ്ക്കടുത്താണ് നിരക്ക്. സാധാരണ 1000 1500 രൂപയാണ് നിരക്ക്. തീവണ്ടികളില്‍ ഇതേദൂരത്തിന് തേഡ് എ.സി. നിരക്ക് 950 രൂപയില്‍ താഴെയേ വരൂ. സെക്കന്‍ഡ് എ.സി.ക്ക് 1400 രൂപ, ഫസ്റ്റ്ക്ലാസ് എ.സി.ക്ക് 2300 രൂപ എന്നിങ്ങനെയാണ് ഏകദേശ നിരക്ക്. സ്ലീപ്പര്‍ നിരക്ക് 345 രൂപമാത്രം. തീവണ്ടികളില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ടിക്കറ്റ് തീരും. കേരളം കണാടക ആര്‍.ടി.സി. ബസുകളിലും ബുക്കിങ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുതീരും. പിന്നെയുള്ളത് സ്വകാര്യ ബസുകള്‍ മാത്രമാണ്. യാത്രക്കാരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് തോന്നുംവിധമാണ് ബസുകള്‍ നിരക്ക് ഈടാക്കുന്നത് . കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുന്നതിന് തടസ്സംനില്‍ക്കുന്നതും സ്വകാര്യ ബസ് ലോബിയാണ്.

കെ.എസ്.ആര്‍.ടി.സി.യുടെ വീഴ്ചയും പരിമിതിയും മുതലെടുത്താണ് അന്തര്‍സ്സംസ്ഥാന പാതകളില്‍ സ്വകാര്യബസുകാര്‍ പിടിമുറുക്കിയത്. എപ്പോള്‍ വേണമെങ്കിലും ബസ് റദ്ദാക്കാം. ഡ്രൈവറുണ്ടെങ്കില്‍ കണ്ടക്ടര്‍ കാണില്ല. കണ്ടക്ടറും ഡ്രൈവറും ഉണ്ടെങ്കില്‍ ബസ് ഉണ്ടാകില്ല. റദ്ദാക്കുന്ന ബസിന് പകരം ബസ് പ്രതീക്ഷിക്കേണ്ടതില്ല. ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള ഡ്യൂട്ടി തര്‍ക്കം കാരണം ഒരുദിവസം പത്ത് അന്തര്‍സ്സംസ്ഥാന ബസുകള്‍വരെ മുടക്കിയ ചരിത്രം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്കുണ്ട്. ബസ് മുടക്കിയാല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് നിയമം. അതിനുള്ള ധൈര്യം കെ.എസ്.ആര്‍.ടി.സി. കാട്ടിയിട്ടില്ല. വിഷു അവധിക്ക് തമ്പാനൂര്‍ സെന്‍ട്രലില്‍നിന്ന് ഫുള്‍ ടിക്കറ്റ് റിസര്‍വേഷനുള്ള മൂകാംബിക, ബെംഗളൂരു ബസുകളാണ് റദ്ദാക്കിയത്. പകരം ബസ് നല്‍കിയതുമില്ല. പ്രതിഷേധിച്ച യാത്രക്കാരെ അനുനയിപ്പിക്കാന്‍ സമീപത്തെ സ്വകാര്യ ഏജന്‍സിക്കാരുടെ ബസാണ് എത്തിച്ചത്. ബെംഗളൂരു യാത്രക്കാരെ സ്വകാര്യബസുകാര്‍ കൊണ്ടുപോയപ്പോള്‍ മൂംകാബികയിലേക്കുള്ളവര്‍ വഴിയാധാരമായി.


കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് നിത്യേന പോകുന്നത് മൂന്നുതീവണ്ടികള്‍ മാത്രമാണ്. ഒരുമണിക്ക് തിരുവനന്തപുരത്തുനിന്ന് പോകുന്ന ഐലന്‍ഡ് എക്‌സ്പ്രസ്, വൈകീട്ട് 4.45ന് കൊച്ചുവേളിയില്‍െിന്ന് പോകുന്ന എക്‌സ്പ്രസ്, എറണാകുളത്തുനിന്ന് രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ഇന്റര്‍ സിറ്റി എക്‌സ്പ്രസ് എന്നിവ. ബാക്കിയുള്ള തീവണ്ടികളെല്ലാം ആഴ്ചയിലൊരിക്കല്‍ മാത്രം. ഇപ്പോഴത്തെ തിരക്കനുസരിച്ച് ഇതുപോരാ.ബെംഗളുരു റൂട്ട് സ്വകാര്യ ബസുകളുടെ കുത്തകയായതിന്റെ ഫലമാണ് കണ്ണൂരില്‍ നിന്നും യെശ്വന്ത്പുരിലേക്കുള്ള ട്രെയില്‍ ഒട്ടും സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. ഈ ട്രെയിന്‍ വീണ്ടും യെശ്വന്ത്പുരില്‍ നിന്നും സര്‍വീസ് തുടങ്ങിയത് അടുത്ത ദിവസമാണ്. കേരളത്തില്‍ നിന്ന് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ട്രെയിനുകള്‍ വേണമെന്ന് നിരന്തരം ആവശ്യമുയരുമ്പോഴും അനുവദിക്കാത്തത് സ്വകാര്യബസ് ലോബിയുടെ ഇടപെടല്‍ കാരണമാണെന്ന് ആരോപണമുയരുന്നുണ്ട്. പുതിയ വണ്ടികളുടെ ആവശ്യം നിരന്തരം ഉന്നയിക്കാറുണ്ടെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബെംഗളൂരു സിറ്റിക്കുള്ളിലേക്ക് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. കടുത്ത തിരക്കാണ് കാരണം. ബാനസവാഡി, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം എന്നിവിടങ്ങളിലേക്ക് അവര്‍ തീവണ്ടികള്‍ മാറ്റിവിടുകയാണ്.


തെക്കന്‍ കേരളത്തില്‍നിന്നും വടക്കന്‍ കേരളത്തില്‍നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണം തുല്യമാണ്. അവധി ദിവസങ്ങളില്‍ ശരാശരി 12,500 യാത്രക്കാരും അല്ലാത്തദിവസങ്ങളില്‍ 10,000 യാത്രക്കാരുമാണ് ഇരുമേഖലയില്‍ നിന്നും ഉണ്ടാവാറുള്ളത്. വേണ്ടത്ര ട്രെയിനുകളില്ലാത്തതും ഉള്ള ട്രെയിനുകളില്‍ സീറ്റു കിട്ടാത്തതുമാണ് സ്വകാര്യ ബസ് ലോബികള്‍ പിടിമുറുക്കാന്‍ കാരണമായത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ബെംഗളുരുവിലേക്ക് ബസുണ്ട്. അതുകൊണ്ടു തന്നെ അവിടത്തെ മലയാളികള്‍ ആശ്രയിക്കുന്നതും സ്വകാര്യ ബസുകളെ തന്നെ. തീവണ്ടി നിരക്കിന്റെ നാലും അഞ്ചും ഇരട്ടിയാണ് സ്വകാര്യബസുകളില്‍ നല്‍കേണ്ടി വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറി... ഏഴു പേര്‍ക്ക് പരിക്ക്, നടുക്കം വിട്ടുമാറാതെ യാത്രക്കാര്‍  (21 minutes ago)

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍ക  (24 minutes ago)

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശമായ പെരുമാറ്റം സഹിക്കാനാവാതെ വീട്ട് ജോലിക്കാരി ചെയ്‌ത പ്രതികാരം ഞെട്ടിക്കുന്നത്  (30 minutes ago)

മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം.... 35 പേര്‍ക്ക് പരിക്ക്  (31 minutes ago)

എല്ലാം മാറി മറിയുന്നു... പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി; പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ അനുവദിച്ചില്ല; പോലീസ് എത്തിയാണ് തുറന്ന് വിട്ടത്; സഭയില്‍ നിന്ന് പുറത്താക  (37 minutes ago)

വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുക  (1 hour ago)

ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച  (1 hour ago)

ചൈനീസ് അതിര്‍ത്തിയില്‍ കസറി ഇന്ത്യയുടെ പെണ്‍ പട; സ്വാതന്ത്യദിനത്തിന്റെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം; ഇത് ചരിത്രത്തിലാദ്യം  (1 hour ago)

കുവൈറ്റിൽ ആരോഗ്യ രംഗത്തെ 2575 മേഖലകളിലേക്ക് തൊഴിലവസരങ്ങൾ; വിദേശത്തെ തൊഴിൽ ചൂഷണം തടയാന്‍ വിദേശകാര്യ വകുപ്പും നോര്‍ക്കയും ഒരുങ്ങുന്നു  (1 hour ago)

ഇത്രയും പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നത് ഇനി നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞ് തീരും മുമ്പേ അത് നടപ്പിലാക്കി കമ്പനികള്‍; കേര  (1 hour ago)

ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം  (1 hour ago)

നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല  (1 hour ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍  (1 hour ago)

എടിഎം സേവനം സമയം വെട്ടിക്കുറച്ച് എസ്.ബി.ഐ ...  (1 hour ago)

തൊട്ടാൽ പൊടിയാക്കാൻ പാക് അതിർത്തിയിൽ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് റെഡി ; ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ സജ്ജമാകുന്നു; യുദ്ധ സജ്ജം  (2 hours ago)

Malayali Vartha Recommends