Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാശിയേറിയ ലേലത്തിനൊടുവില്‍ മധുസൂദനന്‍ നായര്‍ വിജയിച്ചു

12 SEPTEMBER 2017 10:53 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ പുതിയ വാഹന നമ്പര്‍ ശ്രേണിയായ കെ.എല്‍ 01 സി.ഡി 1 ലേലത്തില്‍ പോയത് 5.25 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ കെ.എന്‍ മധുസൂദനനാണ് തന്റെ പുതിയ ലാന്‍ഡ് ക്രൂയിസറിന് വേണ്ടി ഈ നമ്പര്‍ സ്വന്തമാക്കിയത്. നാലുപേരാണ് ഒന്നാം നമ്പര്‍ സ്വന്തമാക്കാന്‍ മത്സരിച്ചത്. നാലുലക്ഷം രൂപവരെ മുടക്കാന്‍ തയ്യാറായ തൊട്ടുപിന്നിലുള്ളയാളേക്കാള്‍ 25,000 കൂടി നല്‍കി മധുസൂദനന്‍ നമ്പര്‍ സ്വന്തമാക്കുകയാണുണ്ടായത്.

ലേലത്തുകയ്ക്കു പുറമേ ഒരു ലക്ഷം രൂപകൂടി മുഖവിലയായി നല്‍കണം. നാലുപേരും ഒരു ലക്ഷം രൂപ വീതം അടച്ചിരുന്നു. മൂന്നുപേരുടെ തുക തിരികെ നല്‍കും. സി.ഡി. 3 എന്ന നമ്പരിനുവേണ്ടിയും വാശിയേറിയ ലേലം നടന്നു. 10,000 രൂപ മുഖവിലയുള്ള നമ്പരിന് 1,16,000 രൂപ കൂടി മുടക്കാന്‍ തയ്യാറായ ജോണ്‍സണ്‍ വുഡ് ഇന്‍ഡസ്ട്രീസാണ് നമ്പര്‍ സ്വന്തമാക്കിയത്. സി.ഡി. 7ന് വേണ്ടി നാലുപേര്‍ രംഗത്തുണ്ടായിരുന്നു. 96,000 രൂപയ്ക്ക് വി.അജയകുമാറാണ് നമ്പര്‍ സ്വന്തമാക്കിയത്.

സി.ഡി. ശ്രേണിയിലെ 565 വരെയുള്ള നമ്പരുകള്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് നല്‍കിയിരുന്നത്. ഇതില്‍ 31 ഫാന്‍സി നമ്പരുകള്‍ക്കായി 12.01 ലക്ഷം രൂപ ലേലത്തുകയായി ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends