സ്മാർട്ട് ഫോൺ പ്രേമികൾക്കിതൊരു മുതൽക്കൂട്ട് ! ; മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഇന്ത്യൻ വിപണിയിലേക്ക്
മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ മോട്ടോ എക്സ് 4 നെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
ഒക്ടാ കോര്‍ ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 630 പ്രോസസ്സറാണ് ഫോണിനുള്ളത്. 2.2 ജിഗാഹെര്‍ട്സ് ശേഷിയുള്ള ഫോണ്‍ 3ജിബി, 4ജിബി വേരിയന്റില്‍ എത്തും.3000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.
മോട്ടോ എക്സ് 4 ന്റെ സ്ക്രീന്‍ വലിപ്പം 5.2 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ്. പിക്സല്‍ ഡെന്‍സിറ്റ് 424 പിപിഐ ആണ്. ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടെയാണ് സ്ക്രീന്‍.
32 ജിബി, 64 ജിബി സ്റ്റോറേജ് സ്പൈസിലാണ് വേരിയന്റുകള്‍ എത്തുന്നത്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ ശേഖരണ ശേഷി വര്‍ദ്ധിപ്പിക്കാം.
പിന്നില്‍ ഇരട്ട ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. പ്രൈമറി സെന്‍സര്‍ 12 എംപിയും, സെക്കന്ററി 8 എംപി 120 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിളുമാണ് സെന്‍സര്‍. 16 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ ഇതിന് എല്‍ഇഡി ഫ്ലാഷുമുണ്ട്.
6 ജിബി റാം വേരിയന്റില്‍ എത്തുന്ന മോട്ടോ X4 ന്റെ വില 24,999 രൂപയാണ്. ജനുവരി 31 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും, മോട്ടോ ഹബ്സില്‍ നിന്നും ഫോണുകള്‍ ലഭ്യമാകുന്നതാണ്. സൂപ്പര്‍ ബ്ലാക്ക്, സ്റ്റെര്‍ലിംഗ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാകുന്നത്.
https://www.facebook.com/Malayalivartha