ഓഹരിവിപണികളില്‍ വന്‍ കുതിപ്പ്...

ഓഹരിവിപണികളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. ജപ്പാന്റെ നിക്കൈ 5.34 ശതമാനം ഉയര്‍ന്നു. ഹോങ്കോങ് ഓഹരി വിപണി 2.60 ശതമാനവും ദക്ഷിണ കൊറിയന്‍ ഓഹരിവിപണി 5.89 ശതമാനവും ഉയര്‍ന്നനിലയിലാണ്. ഇന്ത്യന്‍ ഓഹരി വിപണികള്‍ തുറക്കാനിരിക്കെ ഗിഫ്റ്റ് നിഫ്റ്റി സൂചിക മൂന്ന് ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്.
യുഎസ് വിപണികളിലും കുതിപ്പുണ്ടായി ഡോ ഫ്യൂച്ചേഴ്‌സ് 2.33 ശതമാനം ഉയര്‍ന്നു. അതേസമയം ആഗോളവിപണിയില്‍ സ്വര്‍ണവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4809 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം.
https://www.facebook.com/Malayalivartha


























