പ്രൈമറി പഠന ധനസഹായ പദ്ധതി
സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഇനി രണ്ടായിരം രൂപയുടെ പഠനോപകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കും. ബാഗ്, കുട, ടിഫിന്‍ ബോക്സ്, ഷൂസ് എന്നിവ അടങ്ങിയ കിറ്റാണു നല്‍കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം.
സര്‍ക്കാരിന്റെ മിഷന് 676ന്റെ ഭാഗമായ പ്രൈമറി പഠന ധനസഹായ പദ്ധതി വഴിയാണ് ഇതു നടപ്പാക്കുന്നത്. സംസ്ഥാനത്തെ 1.80 ലക്ഷം കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതി ഉദ്ഘാടനം മണക്കാട് ഗവ. വി ആന്‍ഡ് എച്ച്എച്ച്എസ് ഫോര്‍ ഗേള്‍സ് സ്കൂളില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. എല്ലാവര്ക്കും പഠനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു ഈ പദ്ധതി.
https://www.facebook.com/Malayalivartha