Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ടെക്‌നോളജി (നിഫ്റ്റ്) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

27 NOVEMBER 2014 01:45 PM IST
മലയാളി വാര്‍ത്ത.

ഡിസൈനിങ്ങില്‍ മാത്രമല്ല, ടെക്‌നോളജി, മാനേജ്‌മെന്റ് മേഖലകളിലും ഫാഷന്‍ വ്യവസായം മികച്ച അവസരങ്ങള്‍ തുറന്നിടുന്നു. തൊഴിലവസരങ്ങള്‍ രാജ്യാന്തര തലത്തില്‍ വരെയാണെങ്കിലും അതിനുള്ള പഠനാവസരങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ടെക്‌നോളജിയുടെ (നിഫ്റ്റ്) രാജ്യത്തെ 15 ക്യാംപസുകളിലൊന്നു കേരളത്തിലെ കണ്ണൂരിലാണ്. ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, നിറ്റ്‌വെയര്‍ ഡിസൈന്‍,ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍എന്നിങ്ങനെ നാലു വിഷയങ്ങളിലായി ബി.ഡിസ് കോഴ്‌സുകള്‍, അപ്പാരല്‍ പ്രൊഡക്ഷനില്‍ ബിഎഫ്‌ടെക്- ബിരുദ തലത്തില്‍ തന്നെ അഞ്ചു വ്യത്യസ്ത കോഴ്‌സുകളാണു കണ്ണൂര്‍ നിഫ്റ്റിലുള്ളത്.
എംഡിസ് (ഡിസൈന്‍ സ്‌പേസ്), മാസ്റ്റര്‍ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടു പിജി കോഴ്‌സുകളും.ഏതു ഫാഷന്‍ പഠനമേഖലയിലാണ് അഭിരുചിയെന്നു തിരിച്ചറിഞ്ഞുവേണം കോഴ്‌സ് തിരഞ്ഞെടുക്കാന്‍. കണ്ണൂര്‍ നിഫ്റ്റിലെ വിവിധ ബിരുദ കോഴ്‌സുകള്‍ പരിചയപ്പെടാം.
ബി.ഡിസ് (ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍)
ഫാഷന്‍ ബിസിനസ് സംബന്ധിച്ച സമഗ്രപഠനം. ആദ്യ വര്‍ഷത്തെ പൊതുവായഫൗണ്ടേഷന്‍ പ്രോഗ്രാമിനു ശേഷം രണ്ടാംവര്‍ഷം മുതലാണു വിശദ പഠനം. തുണിത്തരങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയുംഉപയോഗരീതിയും നെയ്ത്ത്, പ്രിന്റിങ്, എംബ്രോയ്ഡറി, ഡൈയിങ് എന്നിവയുമായി ബന്ധപ്പെട്ടസാങ്കേതികവിദ്യകളും പഠിക്കാം. ഡിസൈനുകള്‍ക്കു വേണ്ട ഗ്രാഫിക് സോഫ്റ്റ്‌വെയറുകളെക്കുറിച്ചും പഠിക്കണം. ടെക്‌സ്റ്റ്‌റ്റൈല്‍മില്ലുകളും പ്രിന്റിങ് യൂണിറ്റുകളുമായി ബന്ധപ്പെട്ട ഫീല്‍ഡ് വിസിറ്റുകളും ഇന്റേണ്‍ഷിപ്പുകളും കോഴ്‌സിന്റെ ഭാഗം. ഇലക്ടീവ് വിഷയങ്ങളും ഗ്രാജ്വേഷന്‍ പ്രോജക്ടും അവസാന വര്‍ഷം.പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ഡിസൈനുകളുമായി ഗ്രാജ്വേഷന്‍ ഷോയും നാലാം വര്‍ഷമുണ്ട്.
ബി.ഡിസ് (നിറ്റ്‌വെയര്‍ ഡിസൈന്‍)
കമ്പിളിയും മറ്റും ഉപയോഗിച്ചുള്ള വൈവിധ്യമാര്‍ന്നഉല്‍പന്നങ്ങളാണു നിറ്റ്‌വെയര്‍ വിപണിയിലുള്ളത്. ഫൗണ്ടേഷന്‍ കോഴ്‌സിനുശേഷം ടെക്‌സ്‌റ്റൈല്‍ സയന്‍സ്, നിറ്റിങ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ വിശദപഠനം. ഈ രംഗത്തെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍, പാറ്റേണ്‍ രൂപീകരണം തുടങ്ങിയ സാങ്കേതിക വിവരങ്ങളും പഠിക്കാം. ഇന്‍ഡസ്ട്രിഇന്റേണ്‍ഷിപ് രണ്ടാം വര്‍ഷമാണ്. നൂതന സാങ്കേതികവിദ്യകളും വിപണനവുമടക്കമുള്ളകാര്യങ്ങള്‍ മൂന്നാം വര്‍ഷം. ഗ്രാജ്വേഷന്‍ പ്രോജക്ടും ഗ്രാജ്വേഷന്‍ ഷോയും അവസാന വര്‍ഷം.
ബി.ഡിസ് (ഫാഷന്‍ ഡിസൈന്‍)
മനസ്സിലെ ഡിസൈനുകളും പാറ്റേണുകളുംയാഥാര്‍ഥ്യമാക്കാന്‍ വേണ്ട അടിസ്ഥാന പാഠങ്ങളും സാങ്കേതിക പരിചയവും സമ്മാനിക്കുന്നു.രാജ്യാന്തര ഫാഷന്‍ ട്രെന്‍ഡുകള്‍ പിന്തുടരുമ്പോള്‍ തന്നെ അതില്‍ തനതു ശൈലി രൂപപ്പെടുത്തുന്നതാണു ഫാഷന്‍ ഡിസൈനറുടെമിടുക്ക്. ഫാഷന്‍ ഇലസ്‌ട്രേഷന്‍ മുതല്‍ വസ്ത്രമേഖലയുടെ ചരിത്രം വരെ ഫാഷന്‍ ഡിസൈന്‍ പഠനത്തിന്റെ ഭാഗം.ഡിസൈന്‍ പഠനത്തിന്റെ ക്രിയാത്മക, സാങ്കേതിക വശങ്ങള്‍ സംയോജിപ്പിക്കേണ്ടതെങ്ങനെയെന്നു പഠിക്കാന്‍ മൂന്നാം വര്‍ഷത്തെഇന്റേണ്‍ഷിപ് സഹായിക്കും. ഫാഷന്‍ ഡിസൈനറായി മാത്രമല്ല, ഫ്രീലാന്‍സ് ഡിസൈന്‍കണ്‍സല്‍റ്റന്റായും സംരംഭകനായുമൊക്കെ കരിയര്‍ സാധ്യത.


 ബി.ഡിസ് (ഫാഷന്‍ കമ്യൂണിക്കേഷന്‍)
ഫാഷന്‍ വ്യവസായ രംഗത്തെ ഏറ്റവും പുതുമയുംവ്യത്യസ്തതയുമുള്ള പഠനശാഖ. ഉല്‍പന്നങ്ങളുടെബ്രാന്‍ഡിങ്ങിനും വിപണനത്തിനുമായി ഫാഷന്‍ ജേണലിസം, ഫൊട്ടോഗ്രഫി, ഗ്രാഫിക്ഡിസൈന്‍, പരസ്യമേഖല, പബ്ലിക് റിലേഷന്‍സ് എന്നീ മേഖലകളെയെല്ലാംകോര്‍ത്തിണക്കിയുള്ള പഠനം.ബിഎഫ്‌ടെക്(അപ്പാരല്‍ പ്രൊഡക്ഷന്‍)ഉല്‍പാദനസാങ്കേതികവിദ്യകള്‍ക്കു പ്രാമുഖ്യം. അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗവും വിവിധ ഉല്‍പാദന ഘട്ടങ്ങളുമെല്ലാം പഠിക്കണം. വിദേശത്തെ ഫാഷന്‍ പഠനസ്ഥാപനങ്ങളില്‍ഒരു സെമസ്റ്റര്‍ പഠിക്കാനും അവസരം.ഇന്റേണ്‍ഷിപ്പുകളും അവസാന വര്‍ഷത്തെലൈവ് പ്രോജക്ടും ഫാഷന്‍ വ്യവസായത്തിന്റെ ആവശ്യങ്ങളും മുന്‍ഗണനകളും തിരിച്ചറിയാന്‍ സഹായിക്കുന്നു.
*ഓണ്‍ലൈന്‍ അപേക്ഷ:ജനുവരി 10 വരെ
* വെബ്‌സൈറ്റ്: www.nift.ac.in
* അപേക്ഷാപകര്‍പ്പ് സമര്‍പ്പിക്കേണ്ട അവസാന തീയതി:ജനുവരി 16
* പരീക്ഷ: ഫെബ്രുവരി എട്ട്, അല്ലെങ്കില്‍ 22 (രണ്ടു പ്രോഗ്രാമുകളിലേക്ക്അപേക്ഷിക്കുന്നവര്‍ക്ക് ഈ രണ്ടു തീയതികളിലായി ഇരു പ്രവേശനപരീക്ഷയുമെഴുതാം)
* ബിഎഫ്‌ടെക്, എംഎഫ്എം,എംഎഫ്‌ടെക് കോഴ്‌സുകളിലേക്ക്എഴുത്തുപരീക്ഷയും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുമുണ്ട്. ഇഷ്ടമുള്ളതുതിരഞ്ഞെടുക്കാം. 22നാണു കംപ്യൂട്ടര്‍പരീക്ഷ.
* കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: കൊച്ചി, കണ്ണൂര്‍*IqSpX hnhc§Ä¡vsh_vsskäv: :www.applyadmission.net/NIFT2015

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (21 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (38 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends