എസ്എസ്എല്‍സി ഫലപ്രഖ്യാപനം 20 ന്
എസ്എസ്എല്‍സി ഉത്തര പേപ്പര്‍ മൂല്യനിര്‍ണയം ഇന്നലെ പൂര്‍ത്തിയായി. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി മാര്‍ച്ച് 31 മുതലാണ് മൂല്യനിര്‍ണയം തുടങ്ങിയത്. മൂല്യനിര്‍ണയത്തിലെ മാര്‍ക്ക് ഉള്‍പ്പെടെയുള്ളവയുടെ ഡബിള്‍ ചെക്കിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് ഏറ്റവുമധികം വിജയശതമാനം നേടിയ ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താനുള്ള നടപടികളിലേയ്ക്കു കടക്കും. 20 നു ഫലം പ്രഖ്യാപിക്കും.
ഈ മാസം 10 ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത അവധികള്‍ വന്നതോടെ മൂല്യനിര്‍ണയത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും തീയതികളില്‍ മാറ്റം വരുത്തി. ഇന്നലെ വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. മാര്‍ക്കുകള്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്നും നേരിട്ട് പരീക്ഷാ ഭവന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു. മാര്‍ക്കുകള്‍ അപ് ലോഡ് ചെയ്തപ്പോള്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ളവയാണ് ഇപ്പോള്‍ വീണ്ടും പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha