ബിഎഡ് പ്രവേശനം ഇനി കോളജുകള്‍ക്ക് നടത്താം
ബിഎഡിന് ഈ വര്‍ഷം മുതല്‍ ഓരോ കോളജിനും സ്വന്തം നിലയില്‍ പ്രവേശനം നടത്താം. കഴിഞ്ഞ വര്‍ഷം വരെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് നടത്തിയിരുന്ന കേന്ദ്രീകൃത അലോട്മെന്റ് നടപടി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോളജുകളില്‍ വിദ്യാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം വരുത്തുന്നതെന്നു വിദ്യഭ്യാസ അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ഓരോ കോളജിനും മെറിറ്റും സംവരണ മാനദണ്ഡങ്ങളും പാലിച്ചു പ്രവേശനം നടത്താനാണ് അനുമതി. അതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha