Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

വെറ്ററിനറി സര്‍വകലാശാല പിജി, പിഎച്ച്ഡി, വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

18 MAY 2015 08:31 AM IST
മലയാളി വാര്‍ത്ത.

വെറ്ററിനറി സര്‍വകലാശാലയുടെ 2015-16 അധ്യയന വര്‍ഷത്തെ ബിരുദാനന്തര എംവിഎസ്സി, എംടെക്, എംഎസ്സി, പിഎച്ച്ഡി, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.kvasu.ac.in വെബ്‌സൈറ്റിലൂടെ മെയ് 18മുതല്‍ അപേക്ഷിക്കാം. വെറ്ററിനറി, ഡയറിസയന്‍സ് മേഖലയിലെ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് പുറമെ അനിമല്‍ ബയോടെക്‌നോളജി, ക്വാളിറ്റി സിസ്റ്റംസ് ഇന്‍ ഡയറി പ്രോസസിങ്, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, അപ്ലൈഡ് മൈക്രോബയോളജി, വന്യജീവി പഠനം, ബയോസ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ എംഎസ്സി കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ജീവശാസ്ത്ര ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ ഗവേഷണ തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളാണിവ. 

എംഎസ്സി കോഴ്‌സുകള്‍ക്ക്, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, മൈക്രോബയോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ്‌സയന്‍സ്, ഡയറിടെക്‌നോളജി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബയോസ്റ്റാറ്റിസ്റ്റിക്‌സിന്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ്, സയന്‍സ് ബിരുദധാരികള്‍ക്കും പ്ലസ്ടുവിന് മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഡയറി സയന്‍സില്‍ രണ്ടു വര്‍ഷ ഡിപ്ലോമ, പൗള്‍ട്രി പ്രൊഡക്ഷന്‍, ലാബോറട്ടറി സാങ്കേതികവിദ്യ എന്നിവയില്‍ ഒരു വര്‍ഷ ഡിപ്ലോമ പ്രോഗ്രാം എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജീവശാസ്ത്രം ഒരു പാഠ്യ വിഷയമായി പ്ലസ്ടു, വിഎച്ച്എസ്സി പാസായവര്‍ക്ക് അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളായ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ലൈവ്‌സ്‌റ്റോക്ക്, അഗ്രി എന്റര്‍പ്രണര്‍ഷിപ്പ്, ഫുഡ്‌സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി മാനേജ്‌മെന്റ്, എത്ത്‌നോ ഫാര്‍മക്കോളജി, വണ്‍ ഹെല്‍ത്ത്, ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, ടോക്‌സിക്കോളജിക്ക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, തെറാപ്യൂട്ടിക്ക് മാനേജ്‌മെന്റ് ഓഫ് ഇന്‍ഫക്ടിയസ് ഡിസീസ് ഓഫ് പെറ്റ് ആനിമല്‍സ് ആന്‍ഡ് ബേര്‍ഡ്‌സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ബിരുദധാരിയ്ക്കും, മറ്റു അനുബന്ധ ബിരുദധാരികള്‍ക്കും (ചില കോഴ്‌സുകള്‍ മാത്രം) അപേക്ഷിക്കാം. എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയവര്‍ക്ക് സംയോജിത കൃഷി/ ഇന്റഗ്രേറ്റഡ് ഫാമിംഗ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് പിജി സര്‍ട്ടിഫിക്കേറ്റ് ഇന്‍ ഫാം ജേര്‍ണലിസത്തിന് അപേക്ഷിക്കാം.

വെറ്ററിനറി ബിരുദധാരികള്‍ക്ക് വണ്‍ ഹെല്‍ത്ത്, ഹോമിയോപ്പതി എന്നിവയിലുള്ള ആറു മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപക്ഷിക്കാം. ടെക്‌നോളജി എനേബിള്‍ഡ് കോഴ്‌സിന് ഓണ്‍ലൈന്‍ വഴി കോണ്‍ടാക്ട് ക്ലാസ്സിലിരിക്കാം. കൂടാതെ ആറുമാസ അനിമല്‍ ഹാന്‍ഡ്‌ലിംഗ്, ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍, ഹിസ്‌റ്റോളജിക്കല്‍ ആന്‍ഡ് മ്യൂസിയം ടെക്‌നിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുള്‍ക്ക് യഥാക്രമം ഏഴാം ക്ലാസ്സ്, എസ്എസ്എല്‍സി, പ്ലസ്ടു/വിഎച്ച്എസ്സി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. വെറ്ററിനറി സര്‍വകലാശാല വെറ്ററിനറി അനുബന്ധ വിഷയങ്ങള്‍ക്ക് പുറമെ ആറ് ജൈവശാസ്ത്ര കോഴ്‌സുകളില്‍ ഡോക്ടറല്‍ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല അധ്യാപകര്‍, യുജിസി/സിഎസ്‌ഐആര്‍/ഐസിഎആര്‍ ഫെല്ലോഷിപ്പ് ലഭിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

വെറ്ററിനറി സര്‍വകലാശാലയുടെ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. പിഎച്ച്ഡിയ്ക്ക് 1250 രൂപയും, ബിരുദാനന്തര കോഴ്‌സിന് 1000രൂപയും ഡിപ്ലോമയ്ക്ക് 500രൂപയുമാണ് അപേക്ഷാഫീസ്. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇത് യഥാക്രമം 750, 500, 250 രൂപയാണ്. അപേക്ഷാഫീസിനോടൊപ്പം 20 രൂപ പ്രോസസിംഗ് ചാര്‍ജ്ജായി അടയ്‌ക്കേതാണ്. അപേക്ഷ ഓണ്‍ലൈനായി www.kvasu.ac.in നിന്നും അയക്കാം. അപേക്ഷാഫീസ് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായോ, അപേക്ഷ അയക്കുമ്പോള്‍ ലഭിയ്ക്കുന്ന ചലാന്‍ വഴി ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലോ അടക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ്23. (വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഒക്ടോബര്‍ 12) കൂടുതല്‍ വിവരങ്ങള്‍ക്ക് 04936209270, 04936209266 നമ്പറുകളിലും മറാശശൈീി@ സ്‌മൌ.മര.ശി എന്ന ഇമെയില്‍ വിലാസവുമായി ബന്ധപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (21 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (38 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends