ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം
മഹാത്മാഗാന്ധി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ഈ വര്‍ഷത്തെ ബിരുദാനന്തര ബിരുദ (മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എംസിജെ) കോഴ്സിലേക്കുള്ള അപേക്ഷകള്‍ 29ന് മുന്‍പ് സമര്‍പ്പിക്കണം. യൂണിവേഴ്സിറ്റി നേരിട്ട് കാമ്പസില്‍ നടത്തുന്ന കോഴ്സില്‍ അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം (മൊത്തം ഗ്രൂപ്പുകള്‍ക്കും കൂടി) മാര്‍ക്കില്‍ കുറയാതെയുള്ള ഡിഗ്രി വേണം. ഡിഗ്രി പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.mgu.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഫിനാന്‍സ് ഓഫീസറുടെ പേരില്‍ എടുത്ത 400 രൂപയുടെ ഡിഡി സഹിതം 29ന് മുന്‍പ് എംജി സര്‍വകലാശാല കാമ്പസിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ തപാല്‍മാര്‍ഗ്ഗം അയയ്ക്കുകയോ ചെയ്യണം. ഫോണ്‍ 04812732570
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha