മെഡിക്കല്‍, ഡെന്റല്‍ എന്‍ട്രന്‍സ് പുനഃപരീക്ഷ ജൂലൈ 25ന്
അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ എന്‍ട്രന്‍സ് പുനഃപരീക്ഷ ജൂലൈ 25ന് നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് മൂന്നിന് നടത്തിയ പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിബിഎസ്ഇ പുനഃപരീക്ഷ നടത്താന്‍ നിര്‍ബന്ധിതരായത്. ഇതിന് വീണ്ടും അപേക്ഷ ക്ഷണിക്കില്ല. 2014 ഡിസംബര്‍ ഒന്നിനും 2015 ജനുവരി 31നുമിടയില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷ.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്കിയ ഇമെയില്‍ വിലാസത്തിലും ഫോണ്‍ നമ്പരിലും പരീക്ഷ സംബന്ധിച്ച വിശദാംശം കൈമാറുമെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷ നടത്താന്‍ നാലുമാസമെങ്കിലും സമയം വേണമെന്ന സിബിഎസ്ഇയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി ആഗസ്ത് 17നകം ഫലം പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ആഗസ്ത് 28നകം ഒന്നാംഘട്ട കൗണ്‍സലിങ്ങും സെപ്തംബര്‍ നാലിന് രണ്ടാംഘട്ട കൗണ്‍സലിങ്ങും സെപ്തംബര്‍ 11നകം മൂന്നാംഘട്ട കൗണ്‍സലിങ്ങും പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha