ഇന്ത്യൻ ആർമിയിൽ നൂറിലേറെ മതാധ്യാപക ഒഴിവുകൾ...എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്...ഉടൻ അപേക്ഷിക്കു...
ഇന്ത്യൻ ആർമിയിൽ മതാധ്യാപകരുടെ ഒഴിവിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ കമ്മീഷൻസ് ഓഫീസർ (റിലീജിയൻസ് ടീച്ചർ) തസ്തികയിലേക്കാണ് ഒഴിവുകൾ. മൊത്തം 128 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര് 6 വരെയാണ്.
പണ്ഡിറ്റ് (ഹിന്ദു) 108, ഗൂർഖ റെജിമെന്റുകൾക്കുള്ള ഗൂർഖ പണ്ഡിറ്റ് (ഹിന്ദു ഗൂർഖ) 5, ഗ്രന്ഥി സിഖ് 8, മൗലവി സുന്നി മുസ്ലിം 3, ലഡാക്ക് സ്കൗട്ട്സ് മുസ്ലിമിന് വേണ്ടി ഷിയ മൗലവി 1, പാദ്രെ ക്രിസ്റ്റ്യൻ 2, ലഡാക്ക് സ്കൗട്ട്സ് ബുദ്ധമതത്തിന് മഹായാന ബോധ് സന്യാസി 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിവിധ മതവിഭാഗക്കാർക്ക് അവസരമുണ്ട്. പുരുഷൻമാർക്കാണ് അവസരം. ഇതിനു നേരത്തെ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കണം. പ്രായപരിധി 25 മുതൽ 36 വയസ്സുവരെയാണ്. ഓരോ തസ്തികയിലേക്കും അതത് മതവിഭാഗക്കാരെ മാത്രമേ പരിഗണിക്കു.
ശാരീരിക യോഗ്യതകൾ ഇനി പറയുന്നു : ജനറൽ- 160 സെ.മി (ലക്ഷദ്വീപ്കാർക്ക് 155 സെ.മി) . നെഞ്ചളവ് :77 സെ.മി, ഭാരം 50 കിലോഗ്രാം. ശാരീരിക യോഗ്യത പരീക്ഷ : എട്ട് മിനിറ്റിൽ 1600 മീറ്റർ ഓടാൻ കഴിയണം. അഭിമുഖം, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾ അറിയാൻ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha