Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

ഉയര്‍ന്ന വരുമാനവും, ജോലി സുരക്ഷയും ഉറപ്പുതരുന്ന 8 ജോലികള്‍

25 APRIL 2013 04:59 AM IST
മലയാളി വാര്‍ത്ത.

നിങ്ങള്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാലത്തോളം ഉയര്‍ന്ന വരുമാനം ഉളള ഒന്നിനായ്‌ തീര്‍ച്ചയായും ആഗ്രഹിക്കും. എന്നാല്‍ നിങ്ങളെ മോഹിപ്പിക്കുന്ന ആ ജോലി, നിങ്ങള്‍ ആഗ്രഹിക്കുന്ന ഉയര്‍ന്ന വരുമാനം തരുവാനായി ഒരു പത്തോ, പതിനഞ്ചോ വര്‍ഷത്തിനപ്പുറവും ഉണ്ടായിരിക്കും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക്‌ ഉറപ്പുണ്ടോ നിങ്ങളിഷ്‌ടപ്പെടുന്ന തൊഴില്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക്‌ വരും കാലങ്ങളില്‍ പ്രകടമായ വളര്‍ച്ചാനിരക്ക്‌ ഉണ്ടായെങ്കില്‍ മാത്രമേ തൊഴില്‍ സുരക്ഷ നിങ്ങള്‍ക്ക്‌ ഉറപ്പുവരുത്താനാകൂ.

ഓണ്‍ലൈന്‍ സര്‍വ്വേകളില്‍ വ്യക്തമാക്കുന്നതുപോലെ, അടുത്ത പത്തു വര്‍ഷത്തില്‍ ചില മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ തീര്‍ത്തും ഇല്ലാതാകുകയും, മറ്റു ചുല മേഖലയിലേത്‌ അതിവേഗം വളരുകയും ചെയ്യുവാനിടയാകും. സാമ്പത്തികം, (Finance), സോസോഫ്‌റ്റ്വെയര്‍ ഡവലപ്‌മെന്റ്‌, എഞ്ചിനിയറിംഗ്‌ എന്നിവ ഉയര്‍ന്ന തൊഴില്‍ സുരക്ഷ നല്‍കുന്ന അത്തരം തൊഴിലുകളില്‍ ചിലതാണ്‌. മറ്റു മേഖലകളെ അപേക്ഷിച്ച്‌ ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുവാന്‍ സാദ്ധ്യത ഉളളതായി ചൂണ്ടികാണിക്കപ്പെടുന്നു.

കൂടുതല്‍ കാലത്തേയ്‌ക്ക്‌ നിലനില്‍ക്കുവാന്‍ സാധ്യതയുളള തൊഴിലുകളായി, ഒരു പ്രമുഖ വെബ്‌സെറ്റായ Payscale.com, കണ്ടെത്തിയത്‌ 8 തൊഴിലുകളെയാണ്‌. ഒരു സര്‍വ്വകലാശാല ബിരുദത്തിനപ്പുറമുളള യോഗ്യതകളൊന്നും ആവശ്യമില്ലാത്ത ആ ജോലികള്‍ തരുന്നതാകട്ടെ 55000/- ലും അധികം വാര്‍ഷികവരുമാനമാണ്‌. ഇവയില്‍ ഓരോന്നിനും 2010 മുതല്‍ 2020 വരെ മറ്റു തൊഴിലുകളെ അപേക്ഷിച്ച്‌ 29% -ലും അധികം വളര്‍ച്ചാനിരക്ക്‌ ഉണ്ടായേക്കും എന്നും ബ്യൂറോ ഓഫ്‌ ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ (Bureau of Labour Statisties-BLS) പറയുന്നു.

ബയോ മോഡിക്കല്‍ എഞ്ചിനീയര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 62 %

ശരാശരി വാര്‍ഷിക വരുമാനം : 72,900
മെച്ചപ്പെട്ട രോഗനിര്‍ണ്ണയവും, രോഗീപരിചരണവും കൈവരിക്കുവാന്‍, എഞ്ചിനിയറിംഗ്‌ തത്വങ്ങളെ ബയെളജി, മെഡിസിന്‍ എന്നീ മേഖലകളില്‍ പ്രയോഗിച്ച്‌ പുതിയ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനുളള ശ്രമങ്ങളാണ്‌ ഈ മേഖലയില്‍ നടക്കുന്നത്‌. നവീന മെഡിക്കല്‍ ഉപകരണങ്ങല്‍ സൃഷ്‌ടിക്കുക, മരുന്ന്‌ ഉപയോഗിക്കുന്നതിന്‌ പുതിയ രീതികള്‍ (drug therapy) ആവിഷ്‌കരിക്കുക, മെഡിക്കല്‍ ഉപകരണങ്ങല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുയോജ്യമായ പുതിയ സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മ്മിക്കുക. എന്നിവ എല്ലാം ഒരു ബയോ മെഡിക്കല്‍ എഞ്ചിനിയര്‍ക്ക്‌ ചെയ്യുവാനാകും.

ഡയഗനോസ്റ്റിക്‌ മെഡിക്കല്‍ സോണോഗ്രാഫര്‍
അനുമാനിക്കപ്പെടുന്ന വര്‍ച്ചാനിരക്ക്‌ : 44 %
ശരാശരി വാര്‍ഷിക വരുമാനം : 58,700
മനുഷ്യ ശരീരത്തിനുളളിലെ അവയവങ്ങളുടേയും, സന്ധികളുടേയും, മറ്റു പ്രവര്‍ത്തനങ്ങളുടേയും ചിത്രങ്ങള്‍ മെഡിക്കല്‍ ഇമേജിംഗ്‌ ഉപകരണങ്ങളുടെ സഹായത്തോടെ പകര്‍ത്തുകയാണ്‌ ഡയഗനോസ്റ്റിക്‌ മെഡിക്കല്‍ സോണോഗ്രാഫര്‍ ചെയ്യുന്നത്‌. ഡോക്‌ടര്‍മാര്‍ക്ക്‌ ഏതുകാര്യത്തിനും ഇപ്പോള്‍ സോണോഗ്രാഫര്‍മാരെ ആശ്രയിക്കാതെ വയ്യെന്നായിരിക്കുന്നു.

മാര്‍ക്കറ്റിംഗ്‌ അനലിസ്റ്റ്‌
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 41 %
ശരാശരി വാര്‍ഷിക വരുമാനം : 56,800
പരസ്യങ്ങളോടും, പരസ്യ വാചകങ്ങളോടും ഒക്കെ ഉപഭോക്താക്കള്‍ എപ്രകാരം പ്രതികരിക്കുന്നു എന്ന്‌ മനസ്സിലാക്കുന്നതിന്‌ മാര്‍ക്കറ്റിംഗ്‌ സര്‍വ്വേകളില്‍ കൂടി ലഭ്യമാക്കുന്ന ഡേറ്റകളെ വിശകലനം ചെയ്യുന്നത്‌ മാര്‍ക്കറ്റിംഗ്‌ അനലിസ്റ്റുകളാണ്‌. താങ്കളുടെ മാര്‍ക്കറ്റിംഗ്‌ കാമ്പയിനുകള്‍ക്കായി (campaign) മാറ്റിവെയ്‌ക്കുന്ന തുക വിവേകപൂര്‍വ്വമായ്‌ ചെലവഴിക്കപ്പെടുന്നത്‌ എന്ന്‌ ഉറപ്പാക്കുവാന്‍ എല്ലാ കമ്പനികള്‍ക്കും താല്‍പര്യം ഉണ്ട്‌ എന്നതിനാല്‍ മാര്‍ക്കറ്റിംഗ്‌ അനലിസ്റ്റുകള്‍ക്ക്‌ ദീര്‍ഘനാള്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സാദ്ധ്യമാകും.

ഡന്റല്‍ ഹൈജീനിസ്റ്റ്‌
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 38 %
ശരാശരി വാര്‍ഷിക വരുമാനം : 66,100
പല്ലുകളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളും ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. പ്രീവന്റീവ്‌ ഓറല്‍ കെയര്‍ (Preventive Oral Care) രംഗത്തെ തൊഴിലുകള്‍ക്ക്‌ 2020 വരെ 38% വളര്‍ച്ചാനിരക്കാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഈ രംഗത്തെ ബിരുദവും അതിനാവശ്യമായ ലൈസന്‍സും ഉണ്ടെങ്കില്‍ ഈ മേഖലയിലേയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ ധൈര്യപൂര്‍വ്വം ഇറക്കാവുന്നതേയുളളൂ.

കോസ്റ്റ്‌ എസ്റ്റിമേറ്റര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 36 %
ശരാശരി വാര്‍ഷിക വരുമാനം : 55,900
ഒരു പ്രോജക്‌റ്റിന്റെ വിവിധ ഘട്ടങ്ങളെ അപഗ്രഥിക്കകയും ഓരോന്നിനും എന്തു ചെലവ്‌ വരുമെന്ന്‌ മുന്‍കൂട്ടി കാണുകയും ചെയ്യുന്നതാണ്‌ കോസ്റ്റ്‌ എസ്റ്റിമേറ്ററുടെ ജോലി. ലേലങ്ങളില്‍ എന്തു തുക മുന്‍പോട്ടു വയ്‌ക്കണം എന്നതിന്‌ കമ്പനികള്‍ക്ക്‌ സൂചന നല്‍കുന്നതു വഴി അവരെ ബിസിനസ്സില്‍ നിലനില്‍ക്കുവാന്‍ സഹായിക്കുന്നതും കോസ്റ്റ്‌ എസ്റ്റിമേറ്റര്‍മാരാണ്‌. തമ്മൂലം അവരുടെ കഴിവുകള്‍ക്ക്‌ ദീര്‍ഘകാലത്തേയ്‌ക്ക്‌ ആവശ്യം ഉണ്ടായിരിക്കും.

ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 32 %
ശരാശരി വാര്‍ഷിക വരുമാനം : 58,800
തൊഴിലില്‍ നിന്നും വിരമിയ്‌ക്കലിനു സമയമായ തങ്ങളുടെ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും, അതില്‍ അടങ്ങിയിരിക്കുന്ന നഷ്‌ട സാധ്യതകളും തമ്മില്‍ സമതുലനം ചെയ്‌തെടുക്കുവാനുളള നിരക്കിലാണ്‌ എപ്പോഴും ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍. പുതുതലമുറയിലലളളവരും തങ്ങളുടെ വിരമിയ്‌ക്കലിനു ശേഷമുളള ജീവിതത്തിനുവേണ്ടി കൂടുതല്‍ ധനം ഒരുക്കുന്നതിലേയ്‌ക്കായി ഈ രംഗത്ത്‌ വൈദഗ്‌ദ്യമുളള ഒരു പ്രൊഫഷണലിന്റെ സഹായം ആഗ്രഹിക്കാറുണ്ട്‌. ആഗോള മാന്ദ്യത്തിന്റെ ഈ കാലത്ത്‌ അത്‌ കൂടുതല്‍ പ്രസക്തവുമാണ്‌. ഓഹരി നിക്ഷേപങ്ങളെ കുറിച്ചും, ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, മറ്റു സാമ്പത്തിക ഉല്‌പന്നങ്ങള്‍ അവയുമായി ഇടപെടേണ്ട രീതികള്‍ എന്നിവയെ പറ്റിയെല്ലാം നിങ്ങള്‍ക്ക്‌ ഒരു ഏകദേശ ധാരണ ഉണ്ടെങ്കില്‍, ഒരു വലിയ കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനോ, സ്വന്തമായ സ്ഥാപനം തുടങ്ങുന്നതിനോ നിങ്ങള്‍ക്കു സാധിക്കും.

ഡേറ്റാ ബേയ്‌സ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 31 %
ശരാശരി വാര്‍ഷിക വരുമാനം : 61,100
ഇന്ന്‌ ഈ ലോകത്തിന്റെ മുന്നോട്ടുളള ഗതിയെ നിയന്ത്രിക്കുന്നത്‌ സാങ്കേതികതയും (Technology), ഇന്റര്‍നെറ്റും എല്ലാം ചേര്‍ന്നാണ്‌. അത്തരുണത്തില്‍ ഒരു കമ്പനിയിലെ ഉപഭോക്താക്കളുടെ സകല വിവരങ്ങള്‍, കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ എന്നു തുടങ്ങി എല്ലാ അവശ്യരേഖകളും സൂക്ഷിച്ചിരിക്കുന്നതും ശേഖരിച്ചിരിക്കുന്നതും കമ്പനിയുടെ ഡേറ്റാബേസിലാണെന്നിരിക്കേ, കമ്പനിയുടെ വിജയപരാജയങ്ങള്‍ അതിന്റെ ഡേറ്റാബേസില്‍ ആശ്രയിച്ചിരിക്കുന്നു എന്നു പറയാനാകും. തമ്മൂലം ഡേറ്റാബേസ്‌ തകര്‍ന്നാല്‍ കമ്പനിയുടെ ഉല്‍പാദനം (Producitivity) തീര്‍ത്തും നിന്നുപോയേക്കാം. അപ്രകാരം സംഭവിച്ചാല്‍, ഡേറ്റാബേസിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുവാനും, അതിന്റെ ദൈനംദിന പുരോഗതി നിരീക്ഷിക്കുവാനും വിലയിരുത്തുവാനും കഴിവുളള ഒരു ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഉണ്ടെങ്കില്‍ ആ ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക്‌ ആരും പൊന്നും വിലകൊടുക്കും. അത്‌ തൊഴില്‍ സുരക്ഷയുടെ രൂപത്തിലാവാനും മതി.

സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 30 %
ശരാശരി വാര്‍ഷിക വരുമാനം : 68,700
വളരെയധികം ഉദ്യോഗാര്‍ത്ഥികളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്‌. ഇത്തരം ഒരു രംഗത്ത്‌ നിങ്ങള്‍ക്ക്‌ വിവിധ പ്രകാരത്തില്‍ നിങ്ങളുടെ കഴിവുകളെ പ്രയോജനപ്പെടുത്താനാകും. ഗവേഷണം, മാതൃകകള്‍ ഉണ്ടാക്കല്‍ (designing), പരീക്ഷണ നിരീക്ഷണങ്ങള്‍ (testing), സോഫ്‌റ്റ്‌ വെയര്‍ ഉല്‌പന്നങ്ങള്‍ പരീക്ഷിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്ക്‌ നിങ്ങളുടെ വരും കാല സമയങ്ങള്‍ ഉപയോഗപ്പെടുത്തുവാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (28 minutes ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (39 minutes ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (59 minutes ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (1 hour ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (1 hour ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (3 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (4 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (5 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (5 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (5 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends