Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു

18 JANUARY 2019 05:54 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം ..പക്ഷെ ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു

തൊഴിലില്ലായ്മയും ബന്ധപ്പെട്ട പ്രശ്നങ്ങളും രാജ്യത്തു കൂടിവരുന്നുണ്ടെങ്കിലും ഇപ്പോഴും 28 ലക്ഷം തസ്തികകള്‍ നിയമനമാകാതെ ഒഴിഞ്ഞു കിടക്കുന്നു .എല്ലാ മേഖലകളിലും ധാരാളം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്

28 ലക്ഷം എന്നത് രാജ്യത്ത് പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളായ റയില്‍വേ, തപാല്‍, സുരക്ഷാ സേന, പൊലീസ്, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ഒഴിവുകളുടെ ഔദ്യോഗിക കണക്ക് മാത്രമാണ് . പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി തസ്തികകള്‍ സൃഷ്ടിച്ചതും ചേര്‍ത്താല്‍ തസ്തികകളുടെ എണ്ണം 50 ലക്ഷമെങ്കിലും ആകുമെന്നാണ് അനൗദ്യോഗിക കണക്ക്

നിലവിലുള്ള ആറ് എയിംസുകളിലായി 20,221 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നപ്പോഴാണ് പുതിയ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആരംഭിക്കുകയും പുതിയ 4,089 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തത്. മതിയായ ചികിത്സാ സൗകര്യം ഉറപ്പു വരുത്താനാണ് പുതിയ എയിംസ് ആരംഭിച്ചത് . ഒഴിഞ്ഞു കിടക്കുന്ന 20,221 തസ്തികകളിൽ ഫാക്കല്‍ട്ടി അംഗങ്ങളുടെ ഉയര്‍ന്ന പോസ്റ്റുകളുൾപ്പടെ ഉണ്ടെന്നാണ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലുള്ളത്

40 കേന്ദ്ര സര്‍വകലാശാലകളില്‍ 17,092 അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 5,606 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ രേഖകള്‍ അനുസരിച്ച് രാജ്യത്താകെ പത്തുലക്ഷം അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അനുവദിച്ചതില്‍ 4,17,057 അധ്യാപക ഒഴിവുകളും നികത്തിയിട്ടില്ല.

ഹൈക്കോടതികളുള്‍പ്പെടെ വിവിധ കോടതികളിലായി 3,500ലധികം ഒഴിവുകളുണ്ട്. റയില്‍വേയില്‍ സുരക്ഷാ വിഭാഗത്തില്‍ 1,51,348, മറ്റ് എല്ലാ വിഭാഗത്തിലുമായി 2,50,410 തസ്തികകള്‍ ഇപ്പോഴും നിയമനം കാത്തു കിടക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സിആര്‍പിഎഫില്‍ 22,746, അതിര്‍ത്തിരക്ഷാ സേനയില്‍ 19,320, വ്യവസായ സുരക്ഷാ സേനയില്‍ 5,165, ശാസ്ത്രസീമാ ബെല്ലില്‍ 19,175, ടിബറ്റന്‍ അതിര്‍ത്തി സേനയില്‍ 3,774 എന്നിങ്ങനെ ഒഴിവുകളുണ്ട്. ഇന്ത്യന്‍ റയില്‍വേയില്‍ സുരക്ഷാ വിഭാഗത്തില്‍ 1,51,348, നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ 2,50410 തസ്തികകള്‍ വീതം നികത്താതെ കിടക്കുന്നു.

കഴിഞ്ഞ മാസം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നാല് വിഭാഗങ്ങളിലായി 4,12,752 ഒഴിവുകളുണ്ട്. ഇതില്‍ 3,21,418 നോണ്‍ഗസറ്റഡ് വിഭാഗത്തിലാണ്. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ 4,000, തപാല്‍ മേഖലയില്‍ 57,574 തസ്തികള്‍ നികത്താതെ കിടക്കുകയാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം; എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നു; ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍  (7 minutes ago)

രാഹുൽ മാങ്കൂട്ടത്തിൻറെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന്; നടി റിനി ആൻ ജോർജിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി കൊടുത്ത് പൊതു പ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങ്  (15 minutes ago)

എന്തെങ്കിലും പറയാനുണ്ടോ രാഹുലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വളഞ്ഞ് മാധ്യമങ്ങൾ ;അരങ്ങേറിയത് വൻ പ്രതിഷേധം  (27 minutes ago)

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (1 hour ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (1 hour ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (2 hours ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (2 hours ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (2 hours ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (2 hours ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (2 hours ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (2 hours ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (2 hours ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (2 hours ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (2 hours ago)

Malayali Vartha Recommends