Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

എന്‍ജിനിയറിങ്- എം ബി എ ബിരുദധാരികളേക്കാള്‍ പ്രാമുഖ്യം തൊഴില്‍ പരിശീലനം ലഭിക്കുന്ന വൊക്കേഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞെത്തുന്നവര്‍ക്ക് ലഭിയ്ക്കുന്നതായി റിപ്പോര്‍ട്ട്

10 MARCH 2020 05:19 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തൊഴില്‍ മേഖലയില്‍ എന്‍ജിനിയറിങ്, എം ബി എ ബിരുദധാരികളുടെ ശമ്പളം യഥാക്രമം 4 %-വും 3 %-വും വര്‍ധന കാണിച്ചപ്പോള്‍ തൊഴില്‍ പരിശീലനം നേടി പുറത്തു വരുന്ന, വൊക്കേഷണല്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ ശമ്പളവര്‍ധന 18 % ആയിരുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്.

എന്‍ജിനിയറിങ് , എം ബി എ - ബിരുദധാരികളേക്കാള്‍ മെച്ചപ്പെട്ട ശമ്പളം 'ഹോട്ട് വൊക്കേഷണല്‍ ജോബുകള്‍ക്ക് ' നല്‍കാന്‍ സ്ഥാപനങ്ങള്‍ ഒരുക്കമാണെന്നാണ് ടീംലീസ് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് പറയുന്നത്. തൊഴില്‍ പരിശീലനം സിദ്ധിച്ച ഒരു 'തൊഴില്‍ അന്വേഷക സംഘം' ഉണ്ടായിരിയ്‌ക്കേണ്ട ആവശ്യം വലുതാണ് എന്ന തിരിച്ചറിവാണ് ഈ വന്‍ഡിമാന്‍ഡ് ഉണ്ടായിരിയ്ക്കുന്നത്.

വൊക്കേഷണല്‍ ജോബുകളുടെ വിപണിയിലെ ഡിമാന്‍ഡിനു അനുസൃതമായി ഉദ്യോഗാര്‍ഥികളുടെ സപ്ലൈ സാധ്യമാകാത്ത വിധം ഡിമാന്‍ഡ് -സപ്ലൈ ഗ്യാപ് ഉള്ളതിനാലും അടുത്ത അഞ്ച് വര്‍ഷത്തില്‍ ആ ഗ്യാപ് 41.4 ദശലക്ഷത്തില്‍ നിന്നും 61 .4 ദശലക്ഷമായി വര്‍ദ്ധിയ്ക്കുമെന്നുള്ളത് കൊണ്ടും ഇക്കൂട്ടരുടെ സാലറിയില്‍ വന്‍വര്‍ധന ഉണ്ടാകാനാണ് സാധ്യത. തൊഴില്‍ വൈദഗ്ധ്യം കുറവായതിനാല്‍ തൊഴില്‍ രംഗത്ത് ഉപയോഗിയ്ക്കാനാവാത്ത, വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചു പുറത്തിറങ്ങുന്ന പ്രൊഫഷണല്‍ ബിരുദധാരികളുടെ എണ്ണം വളരെ കൂടുതലായതുമൊക്കെ അവര്‍ക്ക് ശമ്പളവര്‍ധന ഉണ്ടാകാതെയിരിയ്ക്കുന്നതിന്റെ കാരണമാണ്.

സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ച, അപ്പാരല്‍ , ഓട്ടോ മൊബൈല്‍ , കണ്‍സ്ട്രക്ഷന്‍, ഇ-കൊമേഴ്സ്, ജെംസ് ആന്‍ഡ് ജൂവലറി, റീടൈല്‍ എന്നീ ആറു തൊഴില്‍ മേഖലകളും വൊക്കേഷണല്‍ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രൊഫഷനലുകളെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ സന്നദ്ധരാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്‍ജിനിയറിങ് , എം ബി എ രംഗത്തു നിന്നുള്ള ഉദ്യോഗാര്‍ഥികളെക്കാള്‍ വിഷല്‍ മെര്‍ച്ചന്റൈസര്‍ (അപ്പാരല്‍ ), ജെമ്മോളജിസ്റ്റ് ( ജെംസ് ആന്‍ഡ് ജൂവലറി ) എന്നീ മേഖലകള്‍ അനുഭവ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തമായ മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ ലാബ് ടെക്‌നിഷ്യന്‍ ( ഹെല്‍ത്ത് കെയര്‍ രംഗം ), നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്‍ (ബാങ്കിങ്,ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖലകള്‍ ) എന്നിവര്‍ക്ക് എന്‍ജിനിയറിങ്-എം ബി എ ബിരുദ ധാരികളേക്കാള്‍ കുറഞ്ഞ സാലറിയാണ് തുടക്കത്തില്‍ ലഭിയ്ക്കുന്നതെങ്കിലും സമയം ചെല്ലുന്തോറും വ്യക്തമായ ഉയര്‍ച്ച ഉണ്ടായി കാണുന്നുണ്ട്.

വൊക്കേഷണല്‍ വര്‍ക്ഫോഴ്സിനാണ് താരതമ്യേന എന്‍ജിനിയറിങ് - എം ബി എ ബിരുദധാരികളേക്കാള്‍ ലോങ്ങ് ടേം കരിയറില്‍ പ്രയോജനം ഉണ്ടാകുന്നത്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഒരു നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്റെ ശമ്പളം 2016 -ല്‍ പ്രതിമാസം 38000 ആയിരുന്നത് 2018 ആയപ്പോഴേയ്ക്ക് പ്രതിമാസം 51600 ആയപ്പോള്‍, ഇത്ര തന്നെ പ്രവര്‍ത്തി പരിചയമുള്ള ഒരു എന്‍ജിനിയറുടെ വരുമാന വര്‍ദ്ധനവ് 2016 -ല്‍ ഉണ്ടായിരുന്ന 37200 -ല്‍ നിന്നും 2018 -ല്‍ 41500 ആയി മാറുക മാത്രമാണ് ഉയര്‍ന്നത്.

വൊക്കേഷണല്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗാര്ഥികളും എന്‍ജിനിയറിങ് - എം ബി എ ബിരുദധാരികളും തമ്മില്‍ ശമ്പള വര്‍ധനയില്‍ ഇപ്പോഴുള്ള അന്തരം 15 % ആണെങ്കിലും വരും വര്‍ഷങ്ങളില്‍ അത് ഇനിയും വര്‍ദ്ധിയ്ക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ സ്‌കില്ലുകള്‍ക്ക് കമ്പനികള്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ , വൊക്കേഷണല്‍ പരിശീലനം നേടിയിട്ടുള്ളവരുടെ ഡിമാന്‍ഡ് അടുത്ത രണ്ടു വര്‍ഷങ്ങളിലും വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും എന്നാണ് ടീം ലീസിന്റെ കോ ഫൗണ്ടറും എക്‌സികുട്ടീവ് വൈസ് പ്രസിഡന്റുമായ ഋതുപമ ചക്രവര്‍ത്തി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (3 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (3 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (4 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (5 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (5 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (6 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (9 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (9 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (10 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (10 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends