എംജി സര്‍വകലാശാല ബിരുദ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ അപാകതയെന്ന് പരാതി

എം.ജി സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷയിലെ ഇംഗ്ലീഷ് പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ അപാകതയെന്ന് പരാതി. മൂല്യനിര്‍ണയത്തിലെ അപാകതമൂലം ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും പരീക്ഷയില്‍ തോറ്റെന്നാണ് ആക്ഷേപം. ഇംഗ്ലീഷ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയെ സമീപിച്ചു.
കൊച്ചി മഹാരാജാസ് കോളജില്‍ നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതിയവരില്‍ ഇംഗ്ലീഷിനു മാത്രം തോറ്റവരുടെ പട്ടികയാണിത്. ആകെ പരീക്ഷയെഴുതിയ എഴുന്നൂറു പേരില്‍ നാനൂറിലേറെ വിദ്യാര്‍ഥികളുടെ പേരുണ്ട് തോല്‍വിപട്ടികയില്‍. മറ്റു വിഷയങ്ങള്‍ക്കെല്ലാം എഴുപത് ശതമാനത്തിലേറെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പോലും ഇംഗ്ലീഷിന് കിട്ടിയത് എണ്‍പതില്‍ മൂന്നും നാലും മാര്‍ക്ക്.
സര്‍വകലാശാലയുടെ പരീക്ഷാ മൂല്യനിര്‍ണയത്തിലെ പാളിച്ചയാണ് ഇംഗ്ലീഷിലെ ഈ കൂട്ടത്തോല്‍വിക്കു കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.
ഇംഗ്ലീഷ് പരീക്ഷയുടെ മുഴുവന്‍ പേപ്പറുകളും പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha