നീറ്റ് പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
നീറ്റ് പരീക്ഷയ്ക്ക് കനത്ത സുരക്ഷ മെയ് 6 ന് നടക്കുന്ന എംബിബിഎസ് , ബിഡിഎസ് ബിരുദ പ്രവേശന പരീക്ഷയായ നീറ്റിന് സിബിഎസ്ഇ ശക്തമായ സുരക്ഷ ഒരുക്കും. മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് പരീക്ഷ എഴുതുന്നവര്‍ രാവിലെ 8.30 ന് പരീക്ഷാ ഹാളില്‍ ഹാജരാകണം. ഇവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും
രാവിലെ 10 മുതല്‍ 1 വരെയാണ് പരീക്ഷ. പരീക്ഷ തുടങ്ങുന്നതിന് 30 മിനിട്ട് മുമ്പ് ഹാളില്‍ പ്രവേശിക്കാം. വൈകി എത്തുന്നവരെ പ്രവേശിപ്പിക്കില്ല.
ഹാളില്‍ നിരോധിച്ചവ
കടുത്ത നിറമുള്ള വസ്ത്രങ്ങള്‍, ഫുള്‍ കൈ വസ്ത്രങ്ങള്‍, സാരി, കുര്‍ത്ത, പൈജാമ, വലിയ മെറ്റല്‍ ബട്ടണ്‍,ഷൂ, വാച്ച്, തൊപ്പി, സണ്‍ഗ്ലാസ്, മാല, വള, നെക് ലെസ്, ബ്രെയ്സ് ലെറ്റ്, റബര്‍ ബാന്‍ഡ്, കാല്‍ക്കുലേറ്റര്‍, മൊബൈല്‍ ഫോണ്‍, മൈക്രോഫോണ്‍, പേജര്സ ഇലക്ട്രിക് പേനസ സ്കാനര്‍, മൈക്രോബാന്ഡ്, റബര്‍,ജോമെട്രി ബോക്സ്, പെന്‍സില്‍ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, റൈറ്റിംഗ് പാഡ്,വാട്ടര്‍ബോട്ടില്‍, ആഹാര സാധനങ്ങള്‍
അനുവദിച്ചിട്ടുള്ളവ
ഹാഫ് സ്ലീവ്ഷര്ട്ട്, ജീന്‍സ്, പാന്റ്സ്, സല്‍വാര്‍, ലെഗിന്‍സ്, ഡോക്ടര്‍ നിര്‍ദ്ദേശിച്ച ലെന്‍സ് ഗ്ലാസ്,ഇളം നിറമുള്ള വസ്ത്രങ്ങള്‍, സ്ലീപ്പര്‍, ഹീലില്ലാത്ത ചെരിപ്പ്
https://www.facebook.com/Malayalivartha