Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

58000 കിലോ ഭാരം ചുമക്കാന്‍ കരുത്തുള്ള സോവിയറ്റ് വിമാനം

08 MARCH 2019 01:19 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ആന്റനോവ് 225- മ്രിയ. 30 കൊല്ലമായി ഈ പദവിയില്‍ ആന്റനോവ് 225 ഉണ്ട്. മ്രിയ എന്നത് വിളിപ്പേരാണ്. ചരക്ക് വിമാനമായ ആന്റനോവ്-225 നിര്‍മിക്കപ്പെട്ടത് ഉക്രെയ്ന്‍ അവിഭക്ത യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നപ്പോഴാണ്. ലോകത്ത് ഏറ്റവുമധികം ഭാരം ചുമക്കാന്‍ ശേഷിയുള്ള വിമാനവും ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും ആന്റനോവ് 225 തന്നെ.


സോവിയേറ്റ് യൂണിയന്റെ ഉപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിമാനം നിര്‍മ്മിക്കപ്പെട്ടത്. ആന്റനോവ് ഒരു വര്‍ഷം തികച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ വീണു. ബുറാന്‍ ബഹിരാകാശ ദൗത്യം അവസാനിക്കുകയും ചെയ്തു. കരുത്തനായ ഈ വിമാനം ഉക്രെയ്‌നിലെ വിമാനത്താവള ഷെഡ്ഡില്‍ വര്‍ഷങ്ങളോളം പൊടി പിടിച്ച് കിടന്നു.

സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട് ഉക്രെയ്ന്‍ രൂപംകൊണ്ടതിനു പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഈ വിമാനം ഉക്രെയ്ന്‍ സ്വന്തമാക്കി. ആന്റനോവ് 225-ന്റെ നിര്‍മാണവും വിഭജന സമയത്തെ താവളവും എല്ലാം ഉക്രെയ്‌നിന്റെ അധീനതയില്‍ വരുന്ന പ്രദേശമായതിനാല്‍ ആന്റനോവ്-225 ഉക്രൈയ്‌ന്റെ കൈകളില്‍ എത്തി. ലോകത്തിലെ ഏറ്റവും വലിയ വിമാനം കയ്യിലുണ്ടായിരുന്നെങ്കിലും ഈ വിമാനത്തിന്റെ സാധ്യതകളെ കുറിച്ച് യാതൊരു രൂപവുമില്ലാതിരുന്ന ഉക്രൈയ്ന്‍ ഇവയെ വേണ്ടവിധം ഉപയോഗിച്ചില്ല.

ആന്റനോവ്-225 അനാഥമായി കിടന്നു. മൂന്നു വര്‍ഷത്തെ കാലയളവിനുള്ളില്‍ ആന്റനോവ്-225 ലോകത്തെ പ്രധാനപ്പെട്ട പല എയര്‍ ഷോകളിലും പങ്കെടുത്തിരുന്നു. ബഹിരാകാശ വാഹനങ്ങളെ ചുമക്കുന്ന വിമാനം എന്ന നിലയിലായിരുന്നു പങ്കാളിത്തം. പക്ഷേ വിമാനത്തിന്റെ വലിപ്പവും, കരുത്തും, ഭാരം ചുമക്കാനുള്ള ശേഷിയും എല്ലാം അതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ആറ് ടര്‍ബോ ഫാന്‍ എന്‍ജിനുകളാണ് ഈ വിമാനത്തിന് ഉളളത്. 32 വീലുകളാണ് വിമാനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ 14 എണ്ണം വീതം ഇരുവശത്തെയും ലാന്‍ഡിങ് ഗിയറുകളുടെ ഭാഗമായി പുറകിലും നാലെണ്ണം മുന്‍വശത്തുമാണ് ഉണ്ടായിരുന്നത്. ഇരുവശത്തുമായി മൂന്ന് ടര്‍ബോ ഫാനുകള്‍ വീതം ഉണ്ടായിരുന്നതിനാല്‍ അതിനനുസരിച്ചുള്ള നീളവും വിസ്തൃതിയും എ- 225-ന്റെ ചിറകുകള്‍ക്കും ഉണ്ടായിരുന്നു.

 

തുമ്പിക്കൈ പോലെ മൂക്കുയര്‍ത്തി ഇന്ധനം നിറയ്ക്കുന്ന രീതിയാണ് ഈ വിമാനത്തിലുളളത്. തുമ്പിക്കൈ പോലെ മൂക്കുയര്‍ത്താന്‍ കഴിയുന്നതിനാല്‍ ടാന്‍ട്‌സി സ്ലോന അഥവാ എലഫന്റ് ഡാന്‍സ് എന്നാണ് ഈ പ്രവര്‍ത്തിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത്. ഉക്രെയ്ന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം 2001-ല്‍ ചരക്ക് വിമാനമായി ആന്റനോവ്-225 തിരിച്ചെത്തി. അപ്പോഴും ലോകത്തെ ഏറ്റവും വലിയ വിമാനവും, ചരക്ക് വിമാനവുമായി ആന്റനോവ് 225 മാറി.

2001 സെപ്റ്റംബറില്‍ ആന്റനോവ്-225 പറന്നത് 225 ടണ്‍ ഭാരവുമായിട്ടായിരുന്നു. ഇന്നു വരെ ഒരു ചരക്ക് വിമാനം വഹിച്ച് കൊണ്ട് പറന്ന ഏറ്റവും വലിയ ഭാരം ഇതാണ്. അതേസമയം തന്നെ ആന്റനോവ് 225-ന് ചുമക്കാന്‍ കഴിയുന്ന പരമാവധി ഭാരം 640 ടണ്‍ ( 58,0598 കിലോ) ആണ്.

2008 വരെ ചരക്കുവിമാനമായി പ്രവര്‍ത്തിച്ച ആന്റനോവ് 225 അറ്റകുറ്റപണിക്കായി അവധിയില്‍ പ്രവേശിച്ചു. 2011-ല്‍ തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം എന്ന പദവിക്ക് കോട്ടമൊന്നുമില്ലെങ്കിലും അമേരിക്കയുടെ സ്ടാറ്റോ ലോഞ്ച് എന്ന ബഹിരാകാശവാഹന വാഹിനി വിമാനത്തിന്റെ ചിറകിന്റെ വലിപ്പം ആന്റനോവ്-225 നേക്കാള്‍ കൂടുതലാണെന്നാണ് കരുതുന്നത്.

നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഈ വിമാനം ഇതുവരെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ആകെയുള്ള വലുപ്പത്തിലും, ചുമക്കാന്‍ കഴിയുന്ന ഭാരത്തിന്റെ കാര്യത്തിലും ഇപ്പോഴും എ-225 അജയ്യനായി തുടരുകയാണ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends