Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

23 OCTOBER 2019 01:39 PM IST
മലയാളി വാര്‍ത്ത

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണി കേള്‍വിക്കുറവുള്ളവര്‍ക്കുപോലും വ്യക്തമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇന്‍മെര്‍ജോ ഹെഡ്സെറ്റ് (Inmergo Headset) രൂപകല്‍പ്പന ചെയ്തു. ഈ ഹെഡ്സെറ്റില്‍ വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്. നിലവിലുള്ള അസ്ഥി ചാലക സാങ്കേതിക വിദ്യയെ (ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ) പരിഷ്‌കരിക്കുന്ന ഹെഡ്സെറ്റ് രൂപകല്‍പനയാണിത്.

ഈ ഹെഡ്‌സെറ്റില്‍ ശബ്ദം കടത്തിവിടുന്നത് ദ്രാവകമാണ്, വായുപ്രകമ്പനത്തിലൂടെയല്ല. വിപണിയിലെ മറ്റ് അസ്ഥി-ചാലക ഹെഡ്‌ഫോണുകളെപ്പോലെ, ഈ രൂപകല്‍പ്പനയും ചെവിയെ മറികടന്ന് തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വിപണിയിലെ മറ്റ് ഉപകരണത്തില്‍ നിന്നും വ്യത്യസ്തമായി, ഈ ഹെഡ് സെറ്റിലെ സ്പീക്കറുകള്‍ ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കും വിധമായിരിക്കും. സോഫ്റ്റ് സിലിക്കണില്‍ നിര്‍മിച്ച വഴക്കമുള്ള ചര്‍മസമാനമായ കവചത്തിനുള്ളിലായിരിക്കും ഇത്. ഈ കവചമാണ് മനുഷ്യന്റെ ചര്‍മത്തോട് ചേര്‍ന്ന് നില്‍ക്കുക. മനുഷ്യന്റെ ചര്‍മവും ഈ കവചവും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ സ്പീക്കറില്‍ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് കടക്കുന്നു.

ഇതിനോടകം വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ളതാണ് അസ്ഥിചാലക ഹെഡ്‌ഫോണുകള്‍. പുറത്തുനിന്നുള്ള ശബ്ദം മറയാതെ തന്നെ പാട്ട് കേട്ടുകൊണ്ട് സൈക്കിളോടിക്കാന്‍ ഈ ഹെഡ്‌സെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ സാധാരണ ഹെഡ്‌സെറ്റുകളെ പോലുള്ള ഗുണമേന്മയുള്ള ശബ്ദം നല്‍കുന്നതില്‍ ഈ ഹെഡ്‌സെറ്റുകള്‍ക്ക് പരിമിതിയുണ്ട്.

സാധാരണ ഇയര്‍ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും സംഗീത നിലവാരം ഉയര്‍ത്താന്‍ കഴിവുള്ള ഒരു സാങ്കേതികവിദ്യയ്ക്കുള്ള അവസരം നിലവിലുള്ള അസ്ഥിചാലക ഹെഡ്‌ഫോണുകള്‍ പാഴാക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജിയോവന്നോണി പറഞ്ഞു. നമ്മുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്ന നൂതനവും സമഗ്രവുമായ ശബ്ദ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് അസ്ഥിചാലകത്തിന്റെ കണ്ടെത്താത്ത സാധ്യതകള്‍ വെളിപ്പെടുത്തുകയാണ് ഇന്‍മെര്‍ജോയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നമായ ഒമ്‌നിഡയറക്ഷണല്‍ ശബ്ദം എന്നാണ് ജിയോവന്നോണി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ ്ക്കുമ്പോള്‍ നിങ്ങള്‍ ആ പാട്ടിനകത്താണെന്ന് തോന്നുമെന്നാണ് ഈ ഹെഡ്‌സെറ്റ് പരീക്ഷിക്കുമ്പോഴെടുത്ത വീഡിയോയില്‍ ഒരാള്‍ പറയുന്നത്. കോക്ലിയര്‍ ഇംപ്ലാന്റുള്ള ബധിരനായ ഒരാള്‍ ഈ ഹെഡ്‌സെറ്റ് പരീക്ഷിച്ച് പറഞ്ഞത് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവങ്ങളിലൊന്നാണെന്നാണ്. പരമ്പരാഗത ഹെഡ്‌ഫോണുകളുടെ ശബ്ദാനുഭവവുമായി ഇന്‍മെര്‍ജോ ഹെഡ്‌സെറ്റിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇത് തനതായ ശബ്ദാനുഭവമാണ് ഉപയോക്താവിന് സമ്മാനിക്കുക.

പ്രവര്‍ത്തന സജ്ജമായ രണ്ട് പ്രോട്ടോടൈപ്പുകളാണ് ജിയോവന്നോണി നിര്‍മിച്ചത്. ഒന്ന് കാഴ്ചയില്‍ സാധാരണ ഹെഡ് സെറ്റുകള്‍ക്ക് സമാനമായ റ്റൂ യൂണിറ്റ് സെറ്റ് ഹെഡ്‌സെറ്റും. മറ്റൊന്ന് തലയ്ക്ക് ചുറ്റു നിന്നും ശബ്ദാനുഭവം നല്‍കുന്ന ഫൈവ് യൂണിറ്റ് ഹെല്‍മെറ്റുമാണ്. ഒരു അള്‍ട്രാ സോണിക് ജെല്‍ ആണ് ഈ ഹെഡ്‌സെറ്റില്‍ നിറച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജിയോവന്നോണി ഈ ദ്രാവകം തിരഞ്ഞെടുത്തത്. മികച്ച രീതിയില്‍ ബേസ് (Bass) തരംഗങ്ങള്‍ കടത്തിവിടാന്‍ ഇതിനാവും.

ഈ ഉപകരണത്തിന്റെ പേറ്റന്റ് നടപടികള്‍ നടക്കുന്നതേയുള്ളൂ. ഭാവിയില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഉപയോഗിക്കുന്ന ഹൈഫൈ ഹെഡ്‌സെറ്റ് ആയും വിര്‍ച്വല്‍ റിയാലിറ്റിക്ക് വേണ്ടിയും മറ്റും ഇന്‍മെര്‍ജോ ഉപയോഗിക്കാനാവുമെന്നാണ് ജിയോവന്നോണിയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (17 minutes ago)

രാഹുലുമായി തെളിവെടുപ്പ്...  (40 minutes ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (7 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (7 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (7 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (8 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (8 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (8 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (8 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (9 hours ago)

Malayali Vartha Recommends