Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

'പീസ്, പീസായി' മനുഷ്യനെ പൊളിച്ചടുക്കാന്‍ സാധിക്കുന്ന ജീന്‍ എഡിറ്റിംഗില്‍ ലോകത്തെ അദ്ഭുതപ്പെടുത്തി ചൈന, മനുഷ്യരില്‍ ആ പരീക്ഷണം നടത്തിയത് 86 തവണ!

29 JANUARY 2018 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25

സര്‍വജീവജാലങ്ങളിലും പ്രകൃതി വിഭവങ്ങളിലും എല്ലാം മനുഷ്യര്‍ കൈവച്ച് ഭൂമിയുടെയാകെ ജാതകം തിരുത്തിയെഴുതി. അതും പോരാഞ്ഞ് കൃത്രിമമനുഷ്യനെ സൃഷ്ടിച്ചു, നിര്‍മ്മിതബുദ്ധിയും കൈവരിച്ചു. പ്രപഞ്ചം നിര്‍മ്മിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ക്കു മുന്നില്‍ ദൈവം സൃഷ്ടിച്ചതുപോലെ സൃഷ്ടികര്‍മ്മം വരെ നടത്തിക്കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ ഇനി മനുഷ്യര്‍ക്കുനേടാന്‍ എന്താണ് അവശേഷിക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.

അതെ, മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും ലോകശക്തികളെ പോലും അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് ചൈന കാഴ്ചവെക്കുന്നത്. മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ചൈനയിലാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെ പിന്നിലാക്കി ചൈന കുതിക്കുകയാണ്.

ഏറെ നിര്‍ണായകമായ ജീന്‍ എഡിറ്റിങ് ഗവേഷണത്തില്‍ ചൈനീസ് ഗവേഷകര്‍ വലിയ നേട്ടം കൈവരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ക്കിടയിലെ ഗവേഷകര്‍ക്കിടയില്‍ ഇതുവരെ കാര്യമായി വിജയിച്ചിട്ടില്ലാത്ത ജീന്‍ എഡിറ്റിങ് ചൈനയില്‍ 86 പേരില്‍ പരീക്ഷിച്ചു കഴിഞ്ഞു. ജീന്‍ എഡിറ്റിങ്ങിന്റെ ക്രിസ്പര്‍കാസ് 9 വിദ്യ മൂന്നു വര്‍ഷം മുന്‍പു തന്നെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയ രാജ്യമാണ് ചൈന.

മനുഷ്യന്റെ എന്നല്ല സര്‍വജീവജാലങ്ങളുടെയും ജീവശാസ്ത്രജാതകം ആണ് ജെനോം അഥവാ ജനിതകഘടന. തലമുറകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ ഗുണങ്ങളുടെയും ദോഷങ്ങളുടെയും ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയുമെല്ലാം തിരക്കഥയാണ് ഈ ജനിതകഘടന. ഒരോ ജീവിയുടെയും വ്യക്തിത്വം നിര്‍ണയിക്കപ്പെടുന്നത് ജനിതകഘടനയുടെ അടിസ്ഥാനത്തിലാണ്. ഒരു കംപ്യൂട്ടറിന്റെ വിവരങ്ങള്‍ മുഴുവന്‍ അതിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ ഓരോ ജീവജാലങ്ങളെയും സംബന്ധിച്ച സുപ്രധാന ഡേറ്റാബേസ് ആണ് ജെനോം.

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വൈദ്യശാസ്ത്രം കണ്ടെത്തിയ സൂത്രവിദ്യകളിലൊന്നാണ് ജെനോം എഡിറ്റിങ്. ജനിതകഘടനയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഘടകങ്ങളെ പുറത്തു നിന്ന് ചേര്‍ക്കുകയും ഈ ഘടകങ്ങള്‍ ജനിതകഘടനയുടെ ഭാഗമായി തുടര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും മറ്റുമായി ജീന്‍ തെറപ്പി ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ജെനോം എഡിറ്റിങ് പരീക്ഷിക്കുന്നുണ്ട്.

അതേസമയം, മനുഷ്യരിലെ ജീന്‍ എഡിറ്റിങ്ങിന് ഭൂരിഭാഗം രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. ഏറെ വിവാദമുണ്ടാക്കിയ പരീക്ഷണമാണിത്. 2012 ലാണ് ക്രിസ്പര്ഡ കാസ് 9 മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശ്രമം നടന്നത്. അന്നു തന്നെ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ജീന്‍ എഡിറ്റിങ്ങിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചൈനയില്‍ ജീന്‍ എഡിറ്റിങ്ങിന് കാര്യമായ നിയന്ത്രണമില്ല.

ജെനോം എഡിറ്റിങ്ങിന് വിവിധ മാര്‍ഗങ്ങള്‍ വൈദ്യശാസ്തത്തിന്റെ കയ്യിലുണ്ടെങ്കിലും 2015-ല്‍ പ്രചാരത്തില്‍ വന്ന CRISPR സംവിധാനം ജെനോം എഡിറ്റിങ്ങിനെ ലളിതമാക്കി. അതോടെ, ജെനോം എഡിറ്റിങ് വൈദ്യശാസ്ത്രത്തിന്റെ വാതിലുകള്‍ തുറന്ന് പുതിയ വാണിജ്യസാധ്യതകള്‍ തേടി.

എഡിറ്റാസ് മെഡിസിന്‍, ഒഡിന്‍ തുടങ്ങിയ കമ്പനികള്‍ ജെനോം എഡിറ്റിങ്ങിലും ജീന്‍ എന്‍ജിനീയറിങ്ങിലും ഇതിനോടകം ഇടപെട്ട് പണം കൊയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പൂര്‍ണമായും വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ ജെനോം എഡിറ്റിങ് സ്വന്തം വീട്ടില്‍ കാഴ്ചക്കാരായ മുപ്പതു പേരുടെ മുന്നില്‍ വച്ച് നടത്തി ഒരു ശാസ്ത്രജ്ഞന്‍ മസില്‍ പെരുപ്പിച്ചു തുടങ്ങിയതോടെയാണ് ബയോ ഹാക്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായത്. ഒഡിന്‍ എന്ന ജെനോം എഡിറ്റിങ് കമ്പനിയുടെ സിഇഒ ജോസിയാ സെയ്‌നര്‍ ആണ് സ്വന്തം വീട്ടില്‍ വച്ച് ജെനോം എഡിറ്റിങ് നടത്തി ഞെട്ടിച്ചത്. സെയ്‌നറുടേത് ഒരു പരീക്ഷണം മാത്രമായിരുന്നു.

ശരീരത്തിലെ മസില്‍ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജെനോം കോഡിലാണ് സെയ്‌നര്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് കഴിഞ്ഞ് സെയ്‌നര്‍ മസില്‍മാന്‍ ആയോ ഇല്ലയോ എന്നല്ല, ആള്‍ ജീവനോടെയുണ്ടോ എന്നാണ് കേട്ടവരെല്ലാം അന്വേഷിച്ചത്. സെയ്‌നര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറാടെുപ്പുകള്‍ നടത്തി ഉഷാറായിരിക്കുന്നുണ്ട്.

സെയ്‌നര്‍ ഒരുദാഹരണം മാത്രമാണ്. ജെനോം എഡിറ്റിങ് വഴി മനുഷ്യരാശിയുടെ നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതുപോലുള്ള ബയോഹാക്കിങ്ങിന്റെ വെല്ലുവിളികള്‍ മറിച്ചുള്ള ഫലങ്ങളുണ്ടാക്കിയേക്കാം എന്നതാണ് ആശങ്ക.ക്രിസ്പര്‍ മാത്രമല്ല, സ്മാര്‍ട് റെറ്റിനയും, മസ്തിഷ്‌കത്തിന്റെ ഏതുഭാഗത്തും മരുന്നെത്തിക്കാന്‍ രക്തത്തിലൂടെ ഒരു വാഹനം കണക്കെ സഞ്ചരിക്കാന്‍ കഴിയുന്ന നാനോ പാര്‍ട്ടിക്കിളും എല്ലാം ബയോഹാക്കിങ്ങിന്റെ ഉദാഹരണങ്ങളാണ്.

മനുഷ്യന്റെ ആയുസും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ആധുനികമാര്‍ഗങ്ങളെയെല്ലാം ആശങ്കയോടെ നോക്കിത്തുടങ്ങിയിരിക്കുകയാണ് ലോകം. ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള ഭീതി ടെക്‌നോഫോബിയയായി വളര്‍ന്നിരിക്കുന്നു. വീട്ടിനുള്ളില്‍ തനിച്ചിരുന്നു ബയോഹാക്കിങ് നടത്താനുള്ള ഉപകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുമ്പോള്‍ അതേ മാര്‍ഗങ്ങളുപയോഗിച്ച് മറ്റുള്ളവരെയും ഹാക്ക് ചെയ്യാനാവില്ലേ ? ശത്രുക്കളെ ഉന്മൂലനം ചെയ്യാനും നിലപാടുകള്‍ തിരുത്താനും ബയോഹാക്കിങ്ങിനു സാധിക്കില്ലേ ?

വാണിജ്യ സാധ്യതകള്‍ ലോകമെങ്ങും ബയോ ഹാക്കര്‍മാര്‍ക്ക് ഉണര്‍വു നല്‍കിയിട്ടുണ്ട്. ജെനോം എഡിറ്റിങും മറ്റു ബയോഹാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച് അതിമാനുഷരെ സൃഷ്ടിക്കാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്നതാണ് സത്യം. വ്യക്തികള്‍ തമ്മില്‍ മിണ്ടാതെയും പറയാതെയും ചിന്തകള്‍ കൈമാറി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ഓഫ് സെന്‍സസ് ഉള്‍പ്പെടെയുള്ള വന്യമായ ആശയങ്ങളാണ് ശാസ്ത്രലോകത്തെ വഴിനടത്തുന്നത്. ശേഷം, കാലത്തിന്റെ കയ്യില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (7 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (19 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends